നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് അഭിഭാഷക അസോസിയേഷന്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റിനെ തള്ളി അഭിഭാഷക അസോസിയേഷന്‍. എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ല ചീഫ് ജസ്റ്റിസിന് പ്രസിഡന്റ് കത്തയച്ചതെന്ന് അസോസിയേഷന്‍. ജഡ്ജിമാര്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി.അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ആണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നത്.
വിധിയിലെ വിവരങ്ങള്‍ സംബന്ധിച്ച് ഊമ കത്ത് ലഭിച്ചെന്നും ഇതില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു കത്തിലെ ആവശ്യം. വിധി വരുന്നതിന് ഒരാഴ്ച മുന്‍പാണ് ഊമ കത്ത് ലഭിച്ചതെന്നാണ് പറയുന്നത്. കത്തിന്റെ പകര്‍പ്പും ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 8 ന് വിധി പറയുന്ന കേസില്‍ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ്,ഒമ്പതാം പ്രതി സനില്‍ കുമാര്‍ എന്നിവരെ ഒഴിവാക്കുമെന്ന് ഊമക്കത്തില്‍ പറയുന്നുണ്ട്. ജുഡീഷ്യറിയുടെ വിശ്വാസം ഉറപ്പാക്കാന്‍ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
അതേസമയം ആറ് പ്രതികള്‍ക്കുള്ള ശിക്ഷാവിധിക്ക് ശേഷം അപ്പീല്‍ നല്‍കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. വെള്ളിയാഴ്ചയാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പള്‍സര്‍ സുനി ഉള്‍പ്പടെ ഒന്നു മുതല്‍ 6 വരെ പ്രതികളുടെ ശിക്ഷയില്‍ വാദം നടക്കുക. വിധി പകര്‍പ്പ് ലഭിച്ച ഉടന്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. തനിക്കെതിരെ കേസില്‍ ഗൂഢാലോചന നടന്നു എന്ന നിലപാട് ദിലീപ് ആവര്‍ത്തിച്ചിരുന്നു. നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് ദിലീപിന്റെ നീക്കം. അതുകൊണ്ടുതന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ശിക്ഷാവിധിക്ക് ശേഷവും തുടര്‍ചലനങ്ങള്‍ ഉണ്ടാകും.
https://www.facebook.com/Malayalivartha

























