പള്ളിലച്ചന്‍ അച്ഛനായി. ഫാദര്‍ റോബിന്‍ വിശുദ്ധനായി, കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിച്ചു, പെണ്‍കുട്ടി മൊഴി മാറ്റി, സഭയുടെ കളികള്‍ ബഹുത് അച്ചാ

പള്ളിലച്ചന്‍ അച്ഛനായി. ഫാദര്‍ റോബിന്‍ വിശുദ്ധനായി, കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിച്ചു, പെണ്‍കുട്ടി മൊഴി മാറ്റി, സഭയുടെ കളികള്‍ ബഹുത് അച്ചാ... സീറോ മലബാര്‍ കത്തോലിക്ക സഭയിലെ വൈദികനും ദീപിക പത്രത്തിന്റെ മുന്‍ എംഡിയുമായിരുന്ന ഫാദര്‍ റോബിന്‍ വടക്കും ചേരി പ്രതിയായ കൊട്ടിയൂര്‍ പീഡന കേസില്‍ പെണ്‍കുട്ടി മൊഴി മാറ്റിയതിനെ തുടര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ റോയിമാത്യു ഫെയിസ്ബുക്കിലൂടെ പരിഹസിച്ചതാണിത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി എന്നാണ് കേസ്. റോബിന്‍ കണ്ണൂരിലെ കൊട്ടിയൂര്‍ നീണ്ടു നോക്കി സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ആയിരിക്കുമ്പോഴാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നിട് പെണ്‍കുട്ടി പ്രസവിച്ചു.ഓഗസ്റ്റ് ഒന്ന് ബുധനാഴ്ച തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) മുമ്പാകെ നടന്ന വിചാരണ വേളയിലാണ് പെണ്‍കുട്ടി മൊഴി മാറ്റിയത്.
പീഡനത്തിനിരയാവുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. ഉദയസമ്മതപ്രകാരമായിരുന്നു ബന്ധമെന്നും പെണ്‍കുട്ടി പറഞ്ഞു. തന്റെ ജന്മ തീയതിയും പെണ്‍കുട്ടി കോടതിയില്‍ മാറ്റി പറഞ്ഞിട്ടുണ്ട്. പ്രതിയായ ഫാദര്‍ റോബിന്‍ തന്നെയും കുഞ്ഞിനേയും സംരക്ഷിച്ചാല്‍ മതിയെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു . ലൈംഗിക ബന്ധം ഉഭയ സമ്മതപ്രകാര മായിരുന്നുവെന്നും മൊഴി നല്‍കിട്ടിയിട്ടുണ്ട്. അതേസമയം തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണെന്ന് പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കി. ഫാദര്‍ റോബിനെ ശിക്ഷിക്കേണ്ടതില്ലെന്നും പകരം തനിക്കും കുഞ്ഞിനും ജീവനാംശം നല്‍കാന്‍ നടപടിയെടുക്കണമെന്നും പെണ്‍കുട്ടി തലശ്ശേരി സെഷന്‍സ് കോടതി മുന്‍പാകെ നല്‍കിയ മൊഴിയില്‍ പറയുന്നു.
പോക്‌സോ വകുപ്പുകള്‍ ചുമത്തപ്പെട്ട കൊട്ടിയൂര്‍ കേസില്‍ ഇരയായ പെണ്‍കുട്ടി നല്‍കിയ ഈ മൊഴി വളരെ നിര്‍ണായകമാണ്. പ്രായപൂര്‍ത്തിയായി എന്ന് പെണ്‍കുട്ടി പറഞ്ഞത് കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ കേസില്‍ നിന്ന് പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കപ്പെടും. അതേസമയം ഇതിനെ സാധൂകരിക്കുന്ന രേഖകളൊന്നും പെണ്‍കുട്ടി കോടതിയില്‍ നല്‍കിയിട്ടില്ല. പെണ്‍കുട്ടിയുടെ വാക്കാലുള്ള മൊഴി കോടതിയില്‍ പൊളിക്കാന്‍ വേണ്ട രേഖകളും ശാസ്ത്രീയ തെളിവുകളും പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നും സൂചനയുണ്ട്.
സര്‍ട്ടിഫിക്കറ്റിലുള്ളതല്ല പ്രായമെങ്കില്‍ വയസ്സ്? തെളിയിക്കാനുള്ള ശാസ്ത്രീയ പരിശോധനക്ക് സന്നദ്ധമാണോയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് സമ്മതമല്ലെന്നായിരുന്നു മറുപടി. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ പിതാവ്, മാതാവ് എന്നിവരെ വിസ്തരിക്കും. കേസില്‍ 54 സാക്ഷികളാണുള്ളത്.
പെണ്‍കുട്ടി ഇപ്പോള്‍ മൊഴി മാറ്റി പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാണ് കണക്കിലെടുക്കുന്നത്. മജിസ്‌ട്രേറ്റിന് മുന്നിലും മൊഴി നല്‍കിയിരുന്നു. കമ്പ്യൂട്ടര്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാനഡയിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേയാണ് ഒന്നാം പ്രതി ഫാ. റോബിന്‍ വടക്കുംചേരി പൊലീസ് പിടിയിലായത്. സഭ ഇടപെട്ട് ഇയാളെ രക്ഷപ്പെടുത്താന്നുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്.
https://www.facebook.com/Malayalivartha

























