കാലവര്‍ഷക്കെടുതി നേരിടുന്ന ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

കാലവര്‍ഷക്കെടുതി നേരിടുന്ന ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. വെള്ളം കയറിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് കുടിവെള്ളത്തിനാണ്.വെള്ളപ്പൊക്കം നാശം വിതച്ച മേഖലകളില്‍ സാധാരണയില്‍ കൂടുതല്‍ സഹായം നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അഞ്ചിന് മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടികളുണ്ടാകുമെന്നും സര്‍ക്കാര്‍ കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന എല്ലാവര്‍ക്കും സഹായം എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























