പുസ്തകങ്ങൾ നിരോധിക്കുന്നത് തെറ്റായ സംസ്കാരം ; എസ് ഹരീഷിന്റെ നോവല്‍ മീശയുടെ പുസ്തകങ്ങൾ നിരോധിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശം

എസ് ഹരീഷിന്റെ നോവല്‍ മീശയുടെ പുസ്തകങ്ങൾ നിരോധിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശം. പുസ്തകങ്ങൾ നിരോധിക്കുന്നത് തെറ്റായ സംസ്കാരമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാദമായ മൂന്ന് അധ്യായങ്ങളുടെ പരിഭാഷ അഞ്ചു ദിവസത്തിനകം സമര്‍പ്പിക്കാന്‍ പ്രസാധകര്‍ക്ക് സുപ്രിം കോടതി നിര്‍ദ്ദേശം.
മീശ എന്ന നോവലിലുള്ളത് രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം മാത്രമാണ്. ചെറുപ്പക്കാരായ രണ്ട് പേർ അത്തരത്തിൽ സംസാരിക്കുന്നത് സ്വാഭാവികമാണ്. നോവലിന്റെ ഇംഗ്ളീഷ് പരിഭാഷ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു. എസ്.ഹരീഷിന്റെ വിവാദ നോവലായ മീശയിലെ ഭാഗം നീക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
https://www.facebook.com/Malayalivartha

























