അഭിമന്യു കൊലചെയ്യപ്പെട്ട് ഒരുമാസം പിന്നിടുമ്പോളും പ്രധാന പ്രതികളെല്ലാം ഇപ്പോളും ഒളിവിൽ ; നാളിത്ര കഴിഞ്ഞിട്ടും കേസിലെ പ്രധാന പ്രതികളെ ആരെയും പിടികൂടാൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു

എറണാകുളം മഹാരാജാസ് കോളേജിൽ അഭിമന്യു എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരുമാസം പിന്നിടുന്നു. എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിനെ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു. നാളിത്ര കഴിഞ്ഞിട്ടും കേസിലെ പ്രധാന പ്രതികളെ ആരെയും പിടികൂടാൻ പൊലീസിന് ആയിട്ടില്ല. ഒരുപാട് ചോദ്യങ്ങളാണ് ഇപ്പോളും അഭിമന്യുവിന്റെ കൊലപാതകത്തിൽ ബാക്കി നിൽക്കുന്നത്.
അഭിമന്യു കൊലചെയ്യപ്പെട്ട് ഒരുമാസം പിന്നിടുമ്പോളും പ്രധാന പ്രതികളെല്ലാം ഇപ്പോളും ഒളിവിൽ കഴിയുകയാണ്. അഭിമന്യുവിനെ കുത്തിയത് ആര്, കത്തി എവിടെ , കൊലയാളികൾ ആരൊക്കെ തുടങ്ങിയ നിർണായക വിവരങ്ങൾ ഇപ്പോഴും പൊലീസിന് ലഭിച്ചിട്ടില്ല. ഒറ്റക്കുത്തിൽ അഭിമന്യുവിന്റെ നെഞ്ച് പിളർന്നവർ വളരെ വിദഗ്ധമായി ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായ മുഹമ്മദ്, കൊലപാതകം ആസൂത്രണം ചെയ്ത പൂത്തോട് ലോ കോളേജ് വിദ്യാർത്ഥി മുഹമ്മദ് റിഫ, കൊലപാതക സംഘത്തെ നയിച്ച പള്ളുരുത്തി സ്വദേശി സനീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇവർക്ക് പുറമെ പ്രതികളെ സഹായിച്ച പതിമൂന്ന്പേർ കൂടി അറസ്റ്റിലായി. പ്രധാന പ്രതികളെ കണ്ടെത്താൻ ഇവരെ ചോദ്യം ചെയ്‌താൽ മതിയെന്നാണ് പോലീസ് കരുതുന്നത്. ചൊവാഴ്ച പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികൾ ശനിയാഴ്ച്ച വരെ കസ്റ്റഡിയിൽ ആയിരിക്കും. കസ്റ്റഡിയിൽ ഉള്ള റിഫ ചോദ്യം ചെയ്യലിൽ പലതും മറച്ചു വയ്ക്കുകയാണെന്ന് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























