പാലക്കാട് മൂന്ന് നിലകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ അറ്റകുറ്റപ്പണിക്കിടെ കാലപ്പഴക്കം ചെന്ന മുകളിലെ രണ്ടുനില തകർന്നുവീണു; കുടുങ്ങിക്കിടന്ന രണ്ട് സ്ത്രീകളടക്കം ഏഴുപേരെ രക്ഷപ്പെടുത്തി: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

പാലക്കാട് നഗരമധ്യത്തിലെ മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സരോവര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. മൂന്നുനില കെട്ടിടത്തിന്റെ മുകളിലെ രണ്ടുനിലയാണ് തകര്‍ന്നത്. നിരവധി ആളുകൾ അകത്തു കുടങ്ങിക്കിടക്കുന്നുണ്ട്. എന്നാൽ എത്രപേരുണ്ടെന്നു വ്യക്തമല്ല.രണ്ട് സ്ത്രീകളടക്കം ഏഴുപേരെ പരുക്കുകളോടെ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായി ഇടിഞ്ഞു. പഴയ കെട്ടിടമാണു തകർന്നത്. മൊബൈൽ കടകൾ ഉൾപ്പെടെയുള്ളവ ഇവിടെ പ്രവർത്തിച്ചിരുന്നു. ഉച്ചയോടെയാണ് സംഭവം. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. എസ്പിയുടെ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. ജെസിബി എത്തിച്ച് അവശിഷ്ടങ്ങൾ നീക്കുകയാണ്.



https://www.facebook.com/Malayalivartha

























