കമ്പകകാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയതിന് പിന്നിൽ ഇതര സംസ്ഥാനക്കാരോ?

തൊടുപുഴ കമ്പകകാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയതിന് പിന്നിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മോഷണ ലക്ഷ്യമാണോ എന്ന് സംശയിച്ച് പോലീസ്. ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് പോലീസ് ഇതര സംസ്ഥാനക്കാരുടെ സാധ്യതയും പോലീസ് പരിശോധിക്കുന്നത്.
പെരുമ്പാവൂരിൽ മോഷണശ്രമത്തിനിടെ നിമിഷ എന്ന പെൺകുട്ടിയെ ഇതര സംസ്ഥാനക്കാരൻ നിഷ്കരുണം കൊന്നതോടെയാണ് അതിന്റെ സാധ്യതയും പോലീസ് പരിശോധിക്കുന്നത്. നിരവധി ഇതര സംസ്ഥാനക്കാർ തൊഴിൽ നഷ്ടപ്പെട്ട് മോഷണം കലയാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങിയിരിക്കുകയാണെന്ന വിവരം പോലീസിനുണ്ട്.
അതേ സമയം ഇതര സംസ്ഥാനക്കാരെ കുറിച്ചുള്ള സംശയം പോലീസ് രഹസ്യമായി സൂക്ഷിക്കുകയാണ്. കൊല്ലപ്പെട്ട ക്വഷണന്റെ സഹോദരങ്ങളിൽ ചിലർക്ക് മന്ത്രവാദവുമായി ബന്ധമുണ്ടെന്ന വിവരം പോലീസിനുണ്ട്. കുടുംബത്തിലെ സ്വത്ത് തർക്കവും പരിശോധനയിലുണ്ട്. ആർഷ രാത്രി വരെ വാട്ട്സ്ആപ്പിൽ സജീവമായിരുന്നതും അന്വേഷിക്കുന്നുണ്ട്. കൂട്ടുകാർ അധികനില്ലാത്ത ആർഷ പലപ്പോഴും നിശബ്ദമായിരുന്നുവെന്നും അധ്യാപകർ പറയുന്നു.
ആൾപാർപ്പില്ലാത്ത സ്ഥലത്താണ് ഇവരുടെ താമസം. വായുസഞ്ചാരമില്ലാത്ത വീടാണ് ഇവരുടേത്. ഒരേക്കർ സ്ഥലത്ത് റബറും കൊക്കയും കൃഷി ചെയ്യുന്നുണ്ട്. സംഭവം നടന്ന സമയത്ത് സ്ഥലത്ത് വൈദ്യുതിയില്ലായിരുന്നു. നല്ല മഴയുമുണ്ടായിരുന്നു. അതിനാൽ കൊലപാതകം നടന്നാലും ആരും അറിയാൻ സാധ്യതയില്ല. ഇത്തരം ഒറ്റപ്പെട്ട വീടുകളിലാണ് ഇതര സംസ്ഥാനക്കാർ നോട്ടമിടുന്നത്.
ചാണകക്കുഴിയിലാണ് മൃതദേഹങ്ങൾ കണ്ടത്. കൃഷ്ണന്റെ വീട്ടിൽ സ്ഥിരം പൂജകൾ നടക്കുമായിരുന്നു. പൂജക്കാണെന്ന് പറഞ്ഞ് വീട്ടിൽ എത്തിയവരെയും പോലീസ് സംശയിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ നിരവധി പേർ ക്യഷ്ണന്റെ വീട്ടിലെത്തിയിരുന്നതായി പോലീസ് പറയുന്നു. ഇത്തരത്തിൽ എത്തി കാര്യങ്ങൾ മനസിലാക്കിയ ശേഷം കൃത്യം നടത്തിയോ എന്നാണ് പോലീസ് സംശയിക്കുന്നത്.ഏതായാലും കൃത്യം നടത്തിയത് ഇതര സംസ്ഥാനക്കാരാണെങ്കിൽ കണ്ടു പിടിക്കുക ക്ലേശകരമായിരിക്കും.
https://www.facebook.com/Malayalivartha

























