കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പോലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ ഐടിഐ വിദ്യാര്‍ത്ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപം വിദ്യാര്‍ത്ഥികളെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മൂടാടി സ്വദേശി വില്ല ഹില്‍ ബസാറില്‍ റോബര്‍ട്ട് റോഷന്റെ മകന്‍ റിജോ റോബര്‍ട്ട് ( 20), നടുവണ്ണൂര്‍ കാവില്‍ സ്വദേശി ഒറ്റപുരക്കല്‍ അബ്ദുള്‍ ഹമീദിന്റെ മകള്‍ ഫഷ്മിത (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവരും കടവക്കാട് ഐ.ടി.ഐ വിദ്യാര്‍ത്ഥികളാണ്.
രാവിലെ 6.15 ഓടെ മൂടാടി വെള്ളറക്കാട് റെയില്‍വേ ട്രാക്കിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഫഷ്മിദയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. റോജോയും ഇന്നലെ രാവിലെ തന്നെ പുറത്തിറക്കിയതാണ്.
https://www.facebook.com/Malayalivartha

























