കുട്ടനാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശനം നടത്തില്ലെന്ന് സൂചന; അവലോകന യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

വെള്ളപ്പൊക്കമുണ്ടായ കുട്ടനാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശനം നടത്തില്ലെന്ന് സൂചന. രാവിലെ ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ അവലോകയോഗം നടക്കും. ഈ യോഗം മാത്രമാണ് മൂന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള മുഖ്യമന്ത്രിയുടെ പരിപാടിയിലുള്ളത്.
മുഖ്യമന്ത്രിയുടെ കുട്ടനാട് സന്ദര്‍ശനം സംബന്ധിച്ച യാതൊരു വിവരവും ജില്ലാ ഭരണകൂടത്തിനോ പോലീസിനോ ലഭിച്ചിട്ടില്ല. രാവിലെ 10ന് എത്തുന്ന മുഖ്യമന്ത്രി അവലോകന യോഗത്തിനു ശേഷം ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്തേക്ക് മടങ്ങും. തലസ്ഥാനത്തെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാനാണ് മുഖ്യമന്ത്രി തിരക്കിട്ട് മടങ്ങുന്നതെന്നാണ് വിശദീകരണം.
ഇന്ന് വൈകീട്ട് ആറിനാണ് രാഷ്ട്രപതി എത്തുന്നത്. അതിനിടെ, ആലപ്പുഴയില്‍ നടക്കുന്ന അവലോകന യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
https://www.facebook.com/Malayalivartha
























