എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ, നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു: 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും; വിധികേട്ട് പൊട്ടിക്കരഞ്ഞ് മാർട്ടിൻ: പ്രതികള്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും; ആദ്യം ജയിലിൽ നിന്ന് ഇറങ്ങുന്നത് പൾസർ സുനി- പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് കോടതി...

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു. ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ നിരാശയെന്ന് പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ.അജകുമാര്‍ പ്രതികരിച്ചു. പ്രതികള്‍ പിഴ അടച്ചില്ലെങ്കില്‍ ഒരോ വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും. പ്രതികള്‍ ജയിലില്‍ കഴിഞ്ഞ കാലം ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഇനി പന്ത്രണ്ടരക്കൊല്ലം കൂടി ജയിലില്‍ കഴിയണം.
നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന എന്‍.എസ്.സുനില്‍, രണ്ടാംപ്രതി മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാംപ്രതി ബി.മണികണ്ഠന്‍, നാലാംപ്രതി വി.പി.വിജീഷ്, അഞ്ചാംപ്രതി വടിവാള്‍ സലിം എന്നറിയപ്പെടുന്ന എച്ച്.സലിം, ആറാംപ്രതി പ്രദീപ് എന്നിവര്‍ക്ക് 20 വര്‍ഷം കഠിന തടവും 50,000 രൂപ വീതം പിഴയും പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ജാഗ്രതയോടെ സൂക്ഷിക്കണമെന്ന് കോടതി വ്യക്തമാക്കി. പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
https://www.facebook.com/Malayalivartha


























