കമന്റടിച്ചാല്‍ അകത്ത്....'പെണ്‍കുട്ടികളെ കമന്റടിക്കുന്നതും പീഡന ശ്രമം', വീടിന് സമീപം മദ്യക്കച്ചവടമെന്ന് പരാതി പറഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് വേദിയില്‍ വച്ച് നമ്പര്‍ നല്‍കി പ്രശ്‌നപരിഹാരത്തിന് ഋഷിരാജ് സിംഗിന്റെ നീക്കം

ഇതാണ് ഋഷിരാജ് സിംഗ്. വിഷയത്തില്‍ ഉടന്‍ നടപടി. നിറഞ്ഞ സദസ്സില്‍ കൈയ്യടി വാങ്ങി സിങ്കം. വീടിന് സമീപത്ത് മദ്യക്കച്ചവടമെന്ന് പരാതി പറഞ്ഞ വിദ്യാര്‍ത്ഥിനിക്ക് വേദിയില്‍ വച്ച് നമ്പര്‍ നല്‍കി പ്രശ്‌നപരിഹാരത്തിന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ നീക്കം. കൂടത്തായ് സെയ്ന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ലഹരിവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്ത ശേഷം വിദ്യാര്‍ത്ഥികളുമായി സംവേദിക്കുന്ന വേളയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി അബിന റെജി തന്റെ വീടിന് സമീപം മദ്യക്കച്ചവടമെന്ന് പരാതി പറഞ്ഞത്. ഇത് കാരണം വല്ലാത്ത ശല്യമാണ്. ഈ പ്രശ്‌നപരിഹരിക്കാനായി എന്തു ചെയണമെന്നും അബിന ചോദിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും തന്നോട് പറയാം. തന്റെ ഫോണ്‍ നമ്പര്‍ 9447178000 ആണ്. ഈ നമ്പര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി നോട്ടീസ് ബോര്‍ഡില്‍ എഴുതിയിടാന്‍ പ്രിന്‍സിപ്പലിനോട് നിര്‍ദേശിച്ച ഋഷിരാജ് സിംഗ് പ്രശ്‌നപരിഹാരത്തിന് ഇടപാടമെന്ന് ഉറപ്പ് നല്‍കി.
വീടിന് സമീപത്ത് മദ്യക്കച്ചവടപ്രശ്‌നം പോലെയുള്ള പ്രശ്‌നങ്ങള്‍ എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പ്രശ്‌നം പരിഹാരിക്കാമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. മറ്റൊരു വിദ്യാര്‍ത്ഥിനി സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന കാര്യത്തെക്കുറിച്ചാണ് ഋഷിരാജ് സിംഗിനോട് ചോദിച്ചത്. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് സ്ത്രീകള്‍ തിരിച്ചറിയുകയും പരാതി പറയുകയും ചെയുന്നുണ്ട്. അതേസമയം കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ ചുരുക്കം ചിലത് മാത്രമാണ് പുറത്തറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടികളെ കമന്റടിക്കുന്നതും പീഡന ശ്രമമാണ്.
https://www.facebook.com/Malayalivartha
























