സിപിഎം ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകളുടെ എതിര്‍പ്പുകള്‍ ശക്തമാകുമ്പോഴും ടോമിന്‍ ജെ തച്ചങ്കരി ത്രില്ലില്‍ തന്നെ... ബസുകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി തച്ചങ്കരി; ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള ബസുകള്‍ക്കാണ് ഈ സംവിധാനം ഏര്‍പെടുത്തതാന്‍ പദ്ധതിയിട്ടിരിക്കുന്നത്. അതോടെ യാത്രക്കാരുടെ വന്‍ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

സിപിഎം ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകളുടെ എതിര്‍പ്പുകള്‍ ശക്തമാകുമ്പോഴും പുതിയ പരിഷ്‌കാരങ്ങളുമായി എംഡി ടോമിന്‍ ജെ തച്ചങ്കരി. കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ടോമിന്‍ ജെ തച്ചങ്കരി. ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള ബസുകള്‍ക്കാണ് ഈ സംവിധാനം ഏര്‍പെടുത്തതാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
എന്തുവിലകൊടുത്തും ഓണക്കാലത്ത് നൂറ് മാവേലി ബസുകള്‍ നിരത്തിലിറക്കും. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് അന്തര്‍സംസ്ഥാന സര്‍വീസുകളും കെഎസ്ആര്‍ടിസി നടത്തും. ഇതിനാവശ്യമായ ബസ് കെഎസ്ആര്‍ടിസിയുടെ പക്കലുണ്ടെന്നും കമഴ്ന്നു വീണാല്‍ കാശുംകൊണ്ടേ പോകാവൂ എന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ രീതിയെന്നും തച്ചങ്കരി പറഞ്ഞു.
തനിക്കെതിരെ തൊഴിലാളി സംഘടനകളുടെ ഭാഗത്തുനിന്നുള്‍പ്പെടെ ഉയര്‍ന്നുവരുന്ന എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ല. എതിര്‍പ്പുകള്‍ ഉണ്ടാകുമ്പോഴാണ് അവയെ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തച്ചങ്കരി സ്ഥാനമേറ്റെടുത്ത ശേഷം ഡിപ്പാര്‍ട്‌മെന്റില്‍ നിരവധി പരിഷ്‌കാര മാറ്റങ്ങളാണ് കൊണ്ട് വന്നത്. കഴിഞ്ഞ മാസം കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ 7 കോടിയുടെ വര്‍ധനവാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha
























