കോടികളുടെ ബാധ്യത വരുത്തുമോ ഇല്ലയോ... ഇടുക്കിയില്‍ രണ്ടാം പവര്‍ ഹൗസ്: ആലോചന സജീവം

ആ വെള്ളം ഇനിയും വന്നാല്‍ മുതലാക്കാന്‍ രണ്ടും കല്‍പ്പിച്ച് വൈദ്യുതി ബോര്‍ഡ്. ഇടുക്കി അണക്കെട്ടിലെ ജലം പരമാവധി ഉപയോഗപ്പെടുത്താന്‍ ലക്ഷ്യമിട്ട് മൂലമറ്റം പവര്‍ ഹൗസിനു പുറമേ പുതിയൊരു പവര്‍ഹൗസ് കൂടി സ്ഥാപിക്കാനുള്ള ആലോചനകള്‍ വൈദ്യുതി ബോര്‍ഡ് വൃത്തങ്ങളില്‍ സജീവമായി. സുരക്ഷയുടെ പേരിലാണെങ്കില്‍ പോലും ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി ജലം പാഴാക്കി കളയുന്നതിനോട് വൈദ്യുതി ബോര്‍ഡിലെ ജനറേഷന്‍ വിഭാഗം തുടക്കം തൊട്ടേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാവിയിലെ കരുതല്‍ കൂടി കണക്കിലെടുത്ത് ദീര്‍ഘകാല പദ്ധതിയായി രണ്ടാം പവര്‍ ഹൗസിനുള്ള ആലോചനകള്‍.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന ദേശീയ എനര്‍ജി മാനേജ്‌മെന്റ് കോണ്‍ഫറന്‍സില്‍ വൈദ്യുതി ബോര്‍ഡിന്റെ പ്രതിനിധി ഇതു സംബന്ധിച്ച വിശദമായ പദ്ധതി രേഖ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ കുളമാവ് അണക്കെട്ടില്‍ നിന്ന് നാടുകാണിമല തുരന്നാണ് മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതോല്‍പ്പാദന നിലയത്തിലേക്ക് വെള്ളം എത്തിക്കുന്നത്. സമാനമായ രീതിയില്‍ മല തുരന്ന് കുളമാവില്‍ നിന്നു തന്നെ പുതിയ പവര്‍ഹൗസിലേക്കും വെള്ളം എത്തിക്കാന്‍ കഴിയുമെന്ന് പദ്ധതിയില്‍ വിശദീകരിച്ചിരുന്നു. മൂലമറ്റത്തെ നിലവിലുള്ള പവര്‍ ഹൗസില്‍ 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണുള്ളത്. ആറ് മെഷിനുകളും ഒന്നിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ 18.24 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിയിലുള്ള ഒരു ജനറേറ്റര്‍ ഒഴികെ അഞ്ച് മെഷിനുകളും ഇപ്പോള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുകൂടിയാണ് 2397 അടിയിലേക്ക് എത്താതെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്നത്. ഇന്നലെ രാത്രിയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2396.36 അടിയാണ്. ഏതാനും വര്‍ഷം മുമ്പ് വൈദ്യുതി ബോര്‍ഡിന്റെ തലപ്പത്ത് ഇതു സംബന്ധിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇടുക്കിയ്ക്ക് പിന്നീട് ജലക്ഷാമത്തിന്റെ നാളുകളായിരുന്നതിനാല്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഈ ആലോചനകളും പദ്ധതി രേഖയും പൊടിതട്ടിയെടുക്കണമെന്നാണ് ബോര്‍ഡിലെ ജനറേഷന്‍ വിഭാഗം അഭിപ്രായപ്പെടുന്നത്. ബോര്‍ഡിലെ ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബ്യൂഷന്‍ വിഭാഗങ്ങള്‍ പ്രകടിപ്പിക്കാത്ത ഉത്കണ്ഠയാണ് വെള്ളം തുറന്നു വിട്ടു കളയുന്ന കാര്യത്തില്‍ ജനറേഷന്‍ വിഭാഗത്തിനുള്ളത്.
https://www.facebook.com/Malayalivartha
























