ഭർത്താവുമായി അകന്നുകഴിഞ്ഞ അയൽവാസിയായ വീട്ടമ്മയുമായി അടുത്തു; ഭർത്താവിന് എട്ടിന്റെ പണികൊടുക്കണമെന്ന് കാമുകനോട് പറഞ്ഞതോടെ ഫോണിൽ രഹസ്യ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സ്വകാര്യ നിമിഷങ്ങൾ ചോർത്താൻ തുടങ്ങി! ഭർത്താവ് എവിടെയാണ്, ആരോടൊപ്പമാണ്, എന്ത് സംസാരിച്ചു, എന്ത് കഴിച്ചു തുടങ്ങി സകല വിവരങ്ങളും പിണങ്ങിപ്പോയ ഭാര്യ ഫോണില്‍ വിളിച്ച് കൃത്യമായി പറയാൻ തുടങ്ങിയതോടെ മാനസികമായി തകർന്ന യുവാവിന് രക്ഷകനായത് സുഹൃത്ത്

കൊച്ചിയിൽ എളമക്കരയിൽ അമ്പരപ്പിക്കുന്ന തട്ടിപ്പുമായി സ്വകാര്യ ബാങ്ക് ജീവനക്കാരൻ. അയല്‍വാസിയായ യുവതിയുമായി ബന്ധം സ്ഥാപിച്ച് വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തിയ അമ്പലപ്പുഴ സ്വദേശി അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി എളമക്കര സ്വദേശി അദ്വൈതിന്റെ പരാതിയിലാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്.
കേസില്‍ അദ്വൈതിന്റെ ഭാര്യ അമ്പലപ്പുഴ സ്വദേശി ശ്രുതി(22) രണ്ടാം പ്രതിയാണ്. വിവര സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തു സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ കുറ്റമാണ് ഇയാള്‍ക്കെതിരെയുള്ളത്. മൂന്നു വര്‍ഷം തടവും രണ്ടു ലക്ഷം വരെ രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
ഭാര്യയും അവരുടെ കൂട്ടുകാരനും ചേര്‍ന്നൊരുക്കിയ പുത്തന്‍ തട്ടിപ്പാണ് അദ്വൈതിനെ അങ്കലാപ്പിലാക്കിയത്. അദ്വൈത് എവിടെയാണ്, ആരോടൊപ്പമാണ്, എന്ത് സംസാരിച്ചു, എന്ത് കഴിച്ചു തുടങ്ങി സകല വിവരങ്ങളും പിണങ്ങിപ്പോയ ഭാര്യ ഫോണില്‍ വിളിച്ച് കൃത്യമായി അദ്വൈതിനോട് പറയാന്‍ തുടങ്ങി. തന്നെ ആരോ പിന്തുടരുന്നുവെന്ന സംശയത്തില്‍ അദ്ദേഹം മാനസികമായി തകര്‍ന്നു. അദ്വൈത് മാത്രമുള്ള സ്വകാര്യ സന്ദര്‍ഭങ്ങള്‍ വരെ ഭാര്യ ഫോണ്‍ വിളിച്ചുപറഞ്ഞു. കൂടെ അദ്വൈതിന്റെ സ്വകാര്യരംഗങ്ങളുടെ വീഡിയോ ഉണ്ടെന്നും പറഞ്ഞ് വെല്ലുവിളിച്ചു.
ഇതോടെ അദ്വൈത് അപകടം തിരിച്ചറിഞ്ഞു. ഫോണ്‍ വഴിയാകാം തന്നെ പിന്തുടരുന്നതെന്ന് സംശയം തോന്നിയ അദ്വൈത് വിവരം സുഹൃത്തുക്കളെ അറിയിച്ചു. ഐ.ടി.രംഗത്ത് പരിചയമുള്ള സുഹൃത്ത് ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരു ആപ്പ് ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്തി. ഇതുവഴി വീഡിയോ അടക്കം ലൈവായി ചോര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും കണ്ടെത്തി. ആപിന് പിന്നില്‍ ആരാണെന്നും സുഹൃത്ത് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹേമേന്ദ്രനാഥിനെ കണ്ട് പരാതി അറിയിക്കുകയും കാര്യം ധരിപ്പിക്കുകയും ചെയ്തു.
ഡിസിപി നിയമിച്ച ഷാഡോ പൊലീസ് സംഘം അമ്പലപ്പുഴയിലെത്തി പ്രതിയെ പിടിക്കുകയായിരുന്നു. സംസ്ഥാനത്ത് മൊബൈല്‍ ആപ്പ് വഴി ഇത്തരം തട്ടിപ്പ് ആദ്യമാണ്. എളമക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ ജാമ്യത്തില്‍ വിട്ടു. തന്റെ അക്കൗണ്ടിലുണ്ടായിരുന്ന ഏഴ് ലക്ഷം രൂപ ഭാര്യ എടുത്ത് പ്രതി അജിത്തിന് നല്‍കിയെന്നാണ് അദ്വൈത് പറയുന്നത്. അദ്വൈതിന്റെയും പ്രതിയുടെയും ഫോണുകള്‍ പൊലീസ് പരിശോധിച്ചു.
അദ്വൈതിന്റെ അക്കൗണ്ടിലെ ഏഴ് ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ഭാര്യയുമായി വഴക്കുണ്ടായതെന്ന് അദ്ദേഹം പറയുന്നു. അദ്വൈത് നാട്ടിലെത്തിയപ്പോള്‍ വഴക്കു മൂര്‍ഛിച്ചു. തുടര്‍ന്നു ശ്രുതി കുഞ്ഞുമായി സ്വന്തം നാട്ടിലേക്കു മടങ്ങി. ഒരുമിച്ചു താമസിച്ചിരുന്നപ്പോള്‍തന്നെ ശ്രുതി ഭര്‍ത്താവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ രഹസ്യ ആപ്ലിക്കേഷന്‍ ഫോണില്‍ സ്ഥാപിച്ചിരുന്നതായി പറയുന്നു. ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കു നേരിട്ടു കാണാനാവാത്ത വിധം സ്‌ക്രീനില്‍നിന്നു മറച്ചുവയ്ക്കാവുന്ന ആപ്പാണ് ഉപയോഗിച്ചത്. ശ്രുതി പിന്നീട് ഇടയ്ക്കിടെ അദ്വൈതിനെ ഫോണില്‍ വിളിച്ചു പണത്തിനുവേണ്ടി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
അപ്ലിക്കേഷന്റെ സെറ്റിങ്‌സ് തുറന്നു പരിശോധിച്ചപ്പോഴാണ് അദ്വൈതിന്റെ ഫോണിലെ ആപ്പിനെ നിയന്ത്രിക്കുന്നതു കേസിലെ ഒന്നാം പ്രതി അജിത്തിന്റെ ഫോണില്‍ നിന്നാണെന്നു മനസ്സിലായത്. അജിത്തുള്ള സ്ഥലവും അയാളുടെ ചിത്രവും അതേ അപ്ലിക്കേഷന്‍ ഉപയോഗിച്ചു കണ്ടെത്തി കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ഹേമേന്ദ്രനാഥിനു പരാതി നല്‍കി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ അജിത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച പൊലീസ്, വിവരങ്ങള്‍ ഷാഡോ പൊലീസിനു കൈമാറി. ഇയാളെ അമ്പലപ്പുഴയില്‍നിന്നു പിടികൂടുകയായിരുന്നു. എളമക്കര പൊലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി ശ്രുതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha
























