പത്തനാപുരത്ത് കാമുകിയെ നടുറോഡിൽ കടന്നുപിടിച്ച് ചങ്ങലയിൽ ബന്ധിച്ച് കാമുകൻ; ഏഴുവർഷത്തെ പ്രണയം വേണ്ടെന്ന് വച്ച് മറ്റൊരു വിവാഹത്തിന് സമ്മതിച്ച കാമുകിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാനുള്ള കാമുകന്റെ ശ്രമം നാട്ടുകാർ കണ്ടപ്പോൾ സംഭവിച്ചത്...

പ്രണയിച്ച് വഞ്ചിച്ച മുന്‍ കാമുകിയെ ചങ്ങലയില്‍ കെട്ടി പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കുന്നിക്കോട് സ്വദേശി വിഷ്ണു(26)വാണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ പെണ്‍കുട്ടി പിന്മാറിയതിലുള്ള വിഷമത്തില്‍ പെണ്‍കുട്ടിയെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമം.
വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് ട്യൂഷന്‍ പഠിപ്പിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. പാട്ടപുരമുകള്‍ ജംങ്ഷനില്‍വെച്ച് പെണ്‍കുട്ടിയെ കടന്നു പിടിച്ച വിഷ്ണു ചങ്ങലയുപയോഗിച്ച് ബന്ധിച്ച ശേഷം ദേഹത്തേയ്ക്ക് പെട്രോള്‍ ഒഴിച്ചു. കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ അതുവഴി വന്ന ജീപ്പ് യാത്രക്കാര്‍ ഇതു കാണുകയും വിഷ്ണുവിനെ കീഴ്‌പ്പെടുത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.
തങ്ങള്‍ കഴിഞ്ഞ ഏഴു വര്‍ഷണമായി പ്രണയത്തിലായിരുന്നെന്ന് വിഷ്ണു പറഞ്ഞു. എന്നാല്‍ പിന്നീട് വിവാഹകാര്യം പറഞ്ഞപ്പോള്‍ പെണ്‍കുട്ടിയും വീട്ടുകാരും താല്‍പ്പര്യമില്ലെന്നറിയിച്ചു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഇതില്‍ പ്രകോപിതനായാണ് പെണ്‍കുട്ടിയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് വിഷ്ണു പറഞ്ഞു.
https://www.facebook.com/Malayalivartha
























