വനിതാ ജഡ്ജിയെ വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യത്തെ അനുകൂലിക്കാന്‍ വേണ്ടി ഹര്‍ജി നല്‍കുവെന്ന് പറഞ്ഞ് തെറ്റധരിപ്പിച്ചു... വെളിപ്പെടുത്തലുകളുമായി ഹണി റോസ്

ഇരയ്ക്ക് വേണ്ടിയാണ് അമ്മയുടെ ഭാരവാഹികളായ ഹണി റോസും രചനാ നാരായണന്‍ കുട്ടിയും ഹൈക്കോടതിയില്‍ എത്തിയതെന്നത് തട്ടിപ്പെന്ന് വ്യക്തമായതോടെ ഹണി റോസ് കൂറുമാറി. ഹണി റോസ് തുറന്നു പറഞ്ഞതോടെ അമ്മ കൂടുതല്‍ നാണക്കേടിലേക്ക് തള്ളി വീഴുകയാണ്. പ്രതികള്‍ക്കായി ഇരയ്‌ക്കൊപ്പം നിന്ന് നല്‍കിയ ഹര്‍ജിയാണ് ഇതെന്നാണ് തെളിയുന്നത്. നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ല എന്നും ഈ ആവശ്യം പിന്നീടു കൂട്ടിച്ചേര്‍ത്തതാണെന്നും ഹണി റോസ് മാധ്യമങ്ങളോടു വെളിപ്പെടുത്തി. അതായത് ദിലീപിന് കേസ് അനുകൂലമാക്കണമെങ്കില്‍ പ്രോസിക്യൂട്ടര്‍ മാറണം. ഇതിന് വേണ്ടി നടത്തിയ കള്ളക്കളിയായിരുന്നു ഹര്‍ജിയെന്നാണ് ഹണി റോസിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. ഇത് മനസ്സിലായതോടെ ഹണി റോസും നടിയുടെ പക്ഷത്തേക്ക് മാറുകയാണ്.
ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു നടിമാരായ രചന നാരായണന്‍കുട്ടിയേയും ഹണി റോസിനേയും രംഗത്തിറക്കിയുള്ള അമ്മയുടെ നീക്കം. എന്നാല്‍, വനിതാ ജഡ്ജിയും തൃശൂരില്‍ വിചാരണക്കോടതിയും വേണമെന്ന ആവശ്യമാണു ഹര്‍ജിയിലെന്നായിരുന്നു അമ്മ ഭാരവാഹികള്‍ തന്നെ ധരിപ്പിച്ചിരുന്നതെന്നും അതുകൊണ്ടാണു ഹര്‍ജിയില്‍ ഒപ്പിട്ടതെന്നും ഹണി റോസ് വ്യക്തമാക്കി. ഇതിന് പിന്നാലെ ഹര്‍ജിയുമായെത്തിയ നടിമാരോട് എതിര്‍പ്പു പ്രകടിപ്പിച്ച് ആക്രമിക്കപ്പെട്ട നടിയും രംഗത്തു വന്നു. താരസംഘടന തനിക്കുവേണ്ടി രംഗത്ത് വരേണ്ടതില്ലെന്ന് ആക്രമിക്കപ്പെട്ട നടി തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ അമ്മയിലെ അംഗമല്ല, അതുകൊണ്ടുതന്നെ തന്റെ ഹര്‍ജിയില്‍ ആരുംതന്നെ കക്ഷി ചേരേണ്ടതില്ലെന്നും നടി പറഞ്ഞു. ഇത് അമ്മയുടെ നീക്കത്തിന് ആദ്യ തിരിച്ചടിയായി.
കാല്‍ നൂറ്റാണ്ടെങ്കിലും പരിചയസമ്പത്തുള്ള പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനെ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നു രചനയും ഹണിയും അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍, നടിയുമായി കൂടിയാലോചിച്ച് മൂന്നു പതിറ്റാണ്ട് പ്രവര്‍ത്തന പരിചയമുള്ള അഭിഭാഷകനെയാണു പ്രോസിക്യൂട്ടറാക്കിയതെന്നു ചൂണ്ടിക്കാട്ടി നടിമാരുടെ കക്ഷിചേരല്‍ നീക്കത്തെ സര്‍ക്കാര്‍ എതിര്‍ത്തു. പ്രോസിക്യൂട്ടര്‍ നല്ല രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജിയിലെ കള്ളക്കളി പുറംലോകത്ത് എത്തിയത്. നടിമാരെ ഹര്‍ജിയുമായി അയച്ചതിനു പിന്നില്‍ ദിലീപാണെന്ന ആരോപണം ശക്തമായി. ഇതോടെയാണ് ഹണി റോസ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഇതോടെ അമ്മയിലെ പ്രധാനിയാണ് ഹര്‍ജിയില്‍ കള്ളക്കളി നടത്തിയതെന്നാണ് വ്യക്തമാകുന്നത്.
ഹര്‍ജി നല്‍കിയാല്‍ നടി അനുകൂലമാകുമെന്നു പ്രസിഡന്റടക്കമുള്ള അമ്മ ഭാരവാഹികളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതായും സൂചനയുണ്ട്. മോഹന്‍ലാലിനെ ഇത്തരത്തില്‍ തെറ്റിധരിപ്പിച്ചാണ് പുതിയ നീക്കം നടത്തിയത്. ഇതിന് പിന്നിലുള്ള ഗൂഢാലോചനയില്‍ ലാലും അതൃപ്തനാണ്. ഇക്കാര്യം ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. ഇടവേള ബാബുവിന്റെ അറിവോടെയാണ് ഹര്‍ജി തയ്യാറാക്കിയതെന്നാണ് സൂചന. സിനിമയിലെ വനിതാ സംഘടനയിലെ പ്രതിനിധികളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ദിലീപിന് വേണ്ടി ഇരയ്‌ക്കൊപ്പമെന്ന തോന്നിക്കുന്ന തരത്തിലെ ഹര്‍ജി പുലിവാലാകുന്നത്.
ഈ ഹര്‍ജിയും യോഗത്തില്‍ രേവതിയും പത്മപ്രിയയും പാര്‍വ്വതിയും ഉയര്‍ത്തും. ഹണി റോസിന്റെ വെളിപ്പെടുത്തലോടെ ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ മോഹന്‍ലാല്‍ പാടുപെടും. അങ്ങനെ വലിയ പ്രതിസന്ധിയിലേക്കാണ് ലാല്‍ എത്തുന്നത്. കേസില്‍ കുടുങ്ങിയതോടെ വിറളിപിടിച്ച ദിലീപ് പല കാര്യങ്ങളും ചെയ്തു. താര സംഘടനയായ അമ്മയില്‍ വീണ്ടും കയറിക്കൂടാന്‍ ശ്രമിച്ചു. ഇതോടെ പീഡനക്കേസ് വീണ്ടും ചര്‍ച്ചയായി. നടി ആരോപണങ്ങളുമായെത്തി. അമ്മയില്‍ നിന്ന് നാലു പേര്‍ രാജിവെച്ചു. ഇത്തരം മണ്ടത്തരങ്ങളുടെ അവസാന പടിയായിരുന്നു നടിയെ ഉപദ്രവിച്ച കേസില്‍ താരസംഘടനയായ അമ്മ ഭാരവാഹികളുടെ ഇടപെടലിനു ഹൈക്കോടതിയില്‍ ലഭിച്ച തിരിച്ചടി. ഹണി റോസും രചനാ നാരായണന്‍ കുട്ടിയുമായിരുന്നു ഹര്‍ജിയുമായി എത്തിയത്.
അതുകൊണ്ട് തന്നെ ഇവരുടെ ആവശ്യത്തെ ആക്രമത്തിനിരയായ നടി സംശയിച്ചു. ഇതോടെ കോടതിയും തള്ളി. വിചാരണ തൃശൂരിലാക്കണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ടു നടി നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്ന 'അമ്മ' ഭാരവാഹികളുടെ ആവശ്യം നടി ശക്തമായി എതിര്‍ത്തു. താന്‍ 'അമ്മ'യുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി അറിയിച്ചു. നടിയുടെ നിലപാടിനെ പിന്തുണച്ചു സര്‍ക്കാരും രംഗത്തെത്തി. നടിയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍ക്കു സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും അറിയിച്ചു. 32 വര്‍ഷം പരിചയമുള്ള അഭിഭാഷകനുള്ളപ്പോള്‍ 25 വര്‍ഷം പരിചയമുള്ള ആളെ വേണമെന്നു പറയുന്നത്, ഒന്നുമറിയാത്തതുകൊണ്ടോ, കൂടുതല്‍ അറിയുന്നതുകൊണ്ടോ ആണെന്നു നടിയുടെ അഭിഭാഷകനും പറഞ്ഞു. സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറുടെ കാര്യത്തില്‍ വിയോജിപ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇതോടെ കക്ഷിചേരാനെത്തിയവര്‍ക്ക് ഈ കേസിലുള്ള താല്‍പര്യം എന്താണെന്നു കോടതി വാദത്തിനിടെ ചോദിച്ചു. തുറന്നുകാട്ടാന്‍ മറ്റൊരുപാടു കാര്യങ്ങളുണ്ടല്ലോ എന്നും വാക്കാല്‍ പരാമര്‍ശിച്ചു. ഇത് അമ്മയുടെ ഭാരവാഹികള്‍ക്ക് തിരിച്ചടിയായി. ദിലീപിന് വേണ്ടിയാണോ കേസ് എന്ന സംശയമാണ് കോടതി ഉയര്‍ത്തിയത്.
https://www.facebook.com/Malayalivartha
























