ആലപ്പുഴയിലെ ദുരിതാശ്വാസ അവലോകന യോഗം തുടങ്ങി; പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രിമാര്‍; രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിന്റെതെന്ന് മന്ത്രി ജി സുധാകരന്‍; കുട്ടനാട് സന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല

ആലപ്പുഴയിലെ ദുരിതാശ്വാസ അവലോകന യോഗം തുടങ്ങി. യോഗത്തില്‍ പങ്കെടുക്കാത്ത പ്രതിപക്ഷത്തിനെതിരെ മന്ത്രിമാര്‍ രംഗത്തെത്തി. യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിന്റെതെന്ന് മന്ത്രി ജി സുധാകരന്‍ ആരോപിച്ചു. അതേസമയം, പ്രകടനപരതയിലല്ല കാര്യമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.
എന്നാല്‍, കുട്ടനാട് സന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. അവലോകന യോഗം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങും. അതേസമയം, മാധ്യമങ്ങള്‍ക്ക് യോഗത്തില്‍ പ്രവേശനം ഇല്ല. ദൃശ്യങ്ങള്‍ എടുത്ത ശേഷം മാധ്യമങ്ങളെ പുറത്താക്കി.
https://www.facebook.com/Malayalivartha
























