പ്രവാസികളെ ആശങ്കപ്പെടുത്തി സ്വദേശിവല്‍ക്കരണം പതിനൊന്നു പുതിയ തൊഴില്‍ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു

സൗദിയില്‍ വീണ്ടും സ്വദേശിവല്‍ക്കരണം. സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന സ്വദേശിവല്‍ക്കരണം പതിനൊന്നു മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ തൊഴില്‍ ചെയ്യുന്ന മേഖലകളിലാണ് സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.മെഡിക്കല്‍ , ഐടി, ടെലകോം, അക്കൗണ്ടിംഗ്, ഇന്‍ഡസ്ട്രിയല്‍, എന്‍ജിനീയറിംഗ് കണ്‍സല്‍ട്ടന്‍സി, ട്രേഡ് & റീട്ടെയ്ല്‍ ട്രേഡ്, ടൂറിസം, ഗതാഗതം, കോണ്‍ട്രാക്റ്റിംഗ്, നിയമം എന്നീ പതിനൊന്നു മേഖലകളില്‍ കൂടിയാണ് സൗദി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക.
ഇതിനായുള്ള പ്രവര്‍ത്തനങ്ങളും സ്വദേശികള്‍ക്കുള്ള പരിശീലന പരിപാടികളും ആരംഭിച്ചു. പരിശീലനം പൂര്‍ത്തിയാകുന്ന എല്ലാ സ്വദേശികള്‍ക്കും ജോലി ഉറപ്പാക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha
























