രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ വലിയ സുരക്ഷാവീഴ്ച, പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന്റെ വയര്‍ലസ് സെറ്റില്‍ ലഭിച്ചതായി കേന്ദ്രഇന്റലിജന്‍സ് കണ്ടെത്തി

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ വലിയ സുരക്ഷാവീഴ്ച. പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന്റെ വയര്‍ലസ് സെറ്റില്‍ ലഭിച്ചതായി കേന്ദ്രഇന്റലിജന്‍സ് കണ്ടെത്തി. കരമനയിലെ ഓഫ് റോഡ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വയര്‍ലസ് സെറ്റുകള്‍ കണ്ടെത്തിയത്. തായ്‌ലന്റില്‍ നിന്ന് എത്തിച്ചതാണിവയെന്ന് ഉടമ പറയുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പൊലീസുകാര്‍ വയര്‍ലസിലൂടെ നടത്തിയ സംഭാഷണങ്ങള്‍ സ്വകാര്യസ്ഥാപനത്തിന് ലഭിച്ചു. ബൈക്ക് റേസിംഗിനും മറ്റും ഉപയോഗിക്കുന്നതാണ് ഈ സെറ്റുകളെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. സുരക്ഷാവിവരങ്ങള്‍ ചോര്‍ന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























