വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് എട്ട് സീറ്റുകള്‍ വേണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് എട്ട് സീറ്റുകള്‍ വേണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇന്ന് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
വയനാട്, എറണാകുളം, ചാലക്കുടി, തൃശൂര്‍, ആലപ്പുഴ, മാവേലിക്കര, ഇടുക്കി, ആറ്റിങ്ങല്‍ സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വം ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.
വ്യാഴാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷായുമായി തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയിലാണ് കൂടിക്കാഴ്ച നിശ്ചിയിച്ചിരിക്കുന്നത്. കേരളത്തില്‍ ബിജെപി-ബിഡിജെഎസ് നേതൃത്വങ്ങള്‍ തമ്മില്‍ തുടരുന്ന തര്‍ക്കങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. എട്ട് സീറ്റ് എന്ന ആവശ്യം അമിത് ഷായ്ക്ക് മുന്നിലും ബിഡിജെഎസ് അവതരിപ്പിക്കും.
ചതയ ദിനാഘോഷത്തിന്‍റെ ചടങ്ങുകളില്‍ മുഖ്യാതിഥിയാകാന്‍ പ്രധാനമന്ത്രി ക്ഷണിച്ചുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭാ സീറ്റ് വിഭജന വിഷയത്തില്‍ തങ്ങളുടെ നിലപാട് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിഡിജെഎസിനെ ഒപ്പം കൂട്ടാതെ ബിജെപി കേരളത്തില്‍ ജയിക്കില്ലേ എന്ന ചോദ്യത്തിന് അക്കാര്യം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബോധ്യമായില്ലേ എന്നും തുഷാര്‍ വെള്ളാപ്പള്ളി ചോദിച്ചു.
https://www.facebook.com/Malayalivartha

























