ചൊവ്വാഴ്ച്ച മോട്ടോർ വാഹന പണിമുടക്ക്; പരീക്ഷകള്‍ മാറ്റി

അഖിലേന്ത്യ തലത്തില്‍ വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച വാഹന പണിമുടക്കിനെത്തുടർന്ന് ചൊവ്വാഴ്ച്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. അതേസമയം മാറ്റിവച്ച തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകള്‍ ചൊവ്വാഴ്ച്ചത്തെ പരീക്ഷകള്‍ മാറ്റി. ഇത് കൂടാതെ ചൊവ്വാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷകളും പരീക്ഷ ബോര്‍ഡ് മാറ്റിവച്ചിട്ടുണ്ട്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മോട്ടോർ വാഹന പണിമുടക്ക് ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്നത്.
ഇരുപത്തിനാല് മണിക്കൂറാണ് ഹർത്താൽ. വർക്ഷോപ്പുകൾ, സർവീസ് സെന്ററുകൾ , ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങി വാഹനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി, ചരക്ക് വാഹനങ്ങൾ തുടങ്ങിയവ പണിമുടക്കിന്റെ ഭാഗമാകും.
മാനേജ്‌മെന്റ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇരുപത്തിനാല് മണിക്കൂർ പണി മുടക്കുന്നുണ്ട്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഖ്വാനം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























