Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി


അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും...


അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം...


എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം

കുട്ടനാട് വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് താങ്ങായി സര്‍ക്കാരിന്റെ സമഗ്ര പദ്ധതികള്‍; ആധാര്‍, റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് നല്‍കും, ജല ആംബുലന്‍സ് എത്തും, മടവീഴ്ച മൂലമുണ്ടായ സകല നഷ്ടവും സര്‍ക്കാര്‍ വഹിക്കും

08 AUGUST 2018 12:07 PM IST
മലയാളി വാര്‍ത്ത

വെള്ളപ്പൊക്കത്തില്‍ കുട്ടനാട് മേഖലയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിവരണാതീതമായതിനാല്‍ സമഗ്രമായ കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം നടപ്പാക്കാന്‍ സമഗ്രമായ പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കുട്ടനാട് മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ വിവിധ ജില്ലകളിലുളള സന്നദ്ധ സംഘടനകളോടും പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിച്ചു.

ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളം കേറാത്ത വിവിധ ഉദ്ദേശ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. ഇവ ദുരിതാശ്വാസ ക്യാമ്പുകളായും സാമൂഹ്യ അടുക്കളയായും ഉപയോഗിക്കാവുന്നവിധമായിരിക്കും. എല്ലാ വീട്ടിലേക്കും ഉതകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ശുചിമുറികള്‍ നിര്‍മ്മിച്ച് നല്‍കും. സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സംവിധാനം കെട്ടിടങ്ങളിലുണ്ടാവും. കെട്ടിടനിര്‍മ്മാണത്തിനുപയോഗിക്കാവുന്ന ഇടങ്ങളില്‍ നിലവിലുള്ള നിയമത്തില്‍ നിന്നുകൊണ്ട് പ്രത്യേക കെട്ടിട നിര്‍മ്മാണ സാധ്യത പരിശോധിക്കും. അല്ലാത്ത പക്ഷം ആവശ്യമെങ്കില്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ടോ എന്നും പരിശോധിക്കും. (കുട്ടനാട് തന്നെ ചില വീടുകള്‍ വെള്ളം കയറാനിടവരുത്താത്ത വിധത്തില്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുണ്ട്.)

നിയമനിര്‍മ്മാണം ആവശ്യമായി വരുന്നപക്ഷം തദ്ദേശ സ്വയംഭരണ വകുപ്പിനെ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ സാങ്കേതിക വൈദഗ്ദ്ധ്യം നേടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഡിസാസ്ട്രസ് മാനേജ്‌മെന്റ് അതോറിറ്റിയെയും അനെര്‍ട്ടിനെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ മനുഷ്യജീവിതവും ജലവിഭവത്തില്‍ അധിഷ്ഠിതമായ പാരിസ്ഥിതിക സാഹചര്യങ്ങളും കണക്കിലെടുത്ത് ഇപ്പോഴുണ്ടായിട്ടുള്ളത് പോലെ മടവീഴ്ചയും നാശനഷ്ടവും പരിഹരിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകളും മധ്യദീര്‍ഘകാല പ്രവര്‍ത്തനങ്ങളും ആലോചിക്കേണ്ടതുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മുഴുവനായും പത്തനംതിട്ട ജില്ലയില്‍ അഞ്ച് വില്ലേജുകളും ഉള്‍പ്പെടെ സംസ്ഥാനത്താകെ 198 വില്ലേജുകള്‍ പ്രളയബാധിത പ്രദേശങ്ങളായി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇപ്പോള്‍ വെള്ളം കയറിയ വീടുകളിലെ തറകള്‍ കയര്‍ മാറ്റ് ഉപയോഗിച്ച് ഉപയോഗയോഗ്യമാക്കാന്‍ നടപടി കയര്‍ വകുപ്പ് സ്വീകരിക്കും.
നഷ്ടപ്പെട്ട അധ്യയന ദിവസങ്ങള്‍ക്ക് പകരം കൂടുതല്‍ പ്രവൃത്തിദിവസങ്ങള്‍ നല്‍കി കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുവാന്‍ പ്രത്യേക പദ്ധതി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തയ്യാറാക്കും. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലം അധ്യായനം സാധ്യമാകുന്നവിധം കെട്ടിട നിര്‍മ്മാണം ആവശ്യമുള്ളവ കണ്ടെത്തി അവയ്ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി.

മടവീഴ്ച മൂലമുള്ള ദുരിതം പരിഹരിക്കുന്നതിനുളള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. അടയ്ക്കപ്പെട്ട ചാലുകള്‍ ആഴം കൂട്ടി തുറന്നുകൊടുത്ത് വെള്ളം പെട്ടെന്ന് ഒഴുകിപ്പോകുന്ന സംവിധാനം പ്രാദേശിക പ്രവര്‍ത്തനത്തിലൂടെ ഒരോ സ്ഥലത്തെയും ആവശ്യകത മുന്‍നിര്‍ത്തി പരിശോധിച്ച് നടപ്പിലാക്കാനും പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും ഈ പ്രദേശങ്ങളില്‍ പുതുതായി ഏറ്റെടുക്കേണ്ട കുടിവെള്ള പദ്ധതികള്‍ ഏറ്റെടുക്കാനും ജലവിഭവ വകുപ്പിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. തീരദേശ നിവാസികളുടെ ദുരിതം പരിഹരിക്കാനായി അടഞ്ഞുകിടക്കുന്ന പൊഴികള്‍ തുറന്ന് ജലം ഒഴുകിപ്പോകാനുള്ള നടപടികള്‍ സ്വീകരിക്കും.

അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന നിരവധി പാലങ്ങളുണ്ട്. അവയുടെ ഉയരമില്ലായ്മ കാരണം പലയിടങ്ങളിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഇതിന് പരിഹാരമായി ശാസ്ത്രീയമായ പരിശോധനയിലൂടെ വലിയ വള്ളം/ബോട്ട് കടന്നുപോകാവുന്ന രീതിയില്‍ പുനര്‍നിര്‍മ്മിക്കേണ്ടിവരും. നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് സ്‌കീമില്‍ പെടുത്തി ഇത് നടപ്പിലാക്കാനാവും. കുട്ടനാട്ടിലെ എല്ലാ അടിയന്തര സേവന ഓഫീസുകളും മിനിമം രണ്ട് മീറ്റര്‍ ഉയര്‍ത്തുന്ന സാങ്കേതികവിദ്യ നാട്ടില്‍ സാധ്യമാണ്. ഇതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെയും പൊതുമരാമത്ത്ജലവിഭവ വകുപ്പുകളേയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

ജല ആംബുലന്‍സുകള്‍ കൂടുതല്‍ ഫലവത്തായി വിന്യസിക്കുകയും കൂടുതല്‍ നീറ്റിലിറക്കുകയും വേണം. ഇതിനായി ജല ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തും. വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് (ആധാര്‍, റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് മുതലായവ) അവ ലഭിക്കുന്നതിന് സത്വര നടപടി എടുക്കും. ഇതിനായി താലൂക്ക്/പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 16 മുതല്‍ 31 വരെ ബന്ധപ്പെട്ട വകുപ്പുകളോട് ക്യാമ്പുകള്‍ നടത്താന്‍ നിര്‍ദ്ദേശിക്കും. ജില്ലാകളക്ടര്‍മാര്‍ ഇതിന് മേല്‍നോട്ടം വഹിക്കും.
വൈദ്യുതി ചാര്‍ജും വെള്ളക്കരവും അടയ്ക്കുന്നതിന് 2019 ജനുവരി വരെ സാവകാശം നല്‍കാന്‍ തീരുമാനിച്ചു.

പ്രളയബാധിത പ്രദേശമായി ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖ പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളിലെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷം വരെ മോറട്ടോറിയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. സംസ്ഥാന/ജില്ലാതല ബാങ്കിംഗ് സമിതി വിളിച്ച് ഇക്കാര്യത്തിലാവശ്യമായ നടപടി സ്വീകരിക്കും. ഒപ്പം സഹകരണ ബാങ്കുകളോടും സമാന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കും.പൊതുമേഖലസഹകരണ ബാങ്കുകള്‍ മുഖേന വെള്ളപ്പൊക്കബാധിതരായവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് പുതിയ വായ്പ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

പ്രദേശത്തെ ചെറുകിട വ്യാപാരികള്‍ക്കുവേണ്ടി കെ.എഫ്.സി മുഖേന പ്രത്യേക വായ്പ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കും. ശുദ്ധജലം എത്തിക്കുന്നതിന് മതിയായ സംവിധാനങ്ങള്‍ ജല അതോറിറ്റി ഏര്‍പ്പെടുത്തും. ഇവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാവണം പ്രവര്‍ത്തിക്കുക.

പാമ്പുകളുടെ ശല്യം കൂടാനിടയുള്ളതിനാല്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും. മാലിന്യം നീക്കം ചെയ്യുന്നതിന് ശുചിത്വമിഷന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കും. മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ, റവന്യൂ, ആരോഗ്യ വകുപ്പുകള്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം / കൗൺസിലർ വേണം ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്...  (8 minutes ago)

തമിഴ്‌നാട്ടിലെ പ്രതിസന്ധിയില്‍ ഇടപെടണമെന്ന് മോദിക്ക് സ്റ്റാലിന്റെ കത്ത്  (8 hours ago)

ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി  (8 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍  (8 hours ago)

വെനസ്വേലൻ എണ്ണയിലും,മണ്ണിലും കണ്ണുവെച്ച് ട്രംപ്..!കരീബിയനിൽ തമ്പടിച്ച് US യുദ്ധക്കപ്പലുകൾ 1മൂന്നാം ലോക മഹായുദ്ധം ? മഡുറോ രാജ്യം വിടണമെന്ന്‌ ട്രംപ്‌  (9 hours ago)

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു  (9 hours ago)

ആർലേക്കർ ചില്ലറക്കാരനല്ല... പിണറായിക്ക് ടാറ്റാ പറഞ്ഞതിന് പിന്നാലെ യമണ്ടൻ പണി... ഡിജിറ്റൽ സർവകലാശാലയിൽ സ്തംഭനം  (10 hours ago)

നഗരമദ്ധ്യത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അഭ്യാസപ്രകടനവും  (10 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ത്ഥികളെ ട്രാവലര്‍ ഇടിച്ചുതെറിപ്പിച്ചു  (11 hours ago)

ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹം, തന്റെ പോരാട്ടത്തിന് ഫലമുണ്ടായി : രമേശ് ചെന്നിത്തല...  (11 hours ago)

20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവ  (11 hours ago)

യുഎഇയില്‍ 27കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം  (11 hours ago)

അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ട  (12 hours ago)

പോലീസ് സ്‌റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍  (12 hours ago)

അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജി  (12 hours ago)

Malayali Vartha Recommends