Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

അനീഷിന് കെണിയൊരുക്കിയത് അനീഷ് തന്നെ... ഒളിച്ചോടുന്നതിനിടയില്‍ ഡ്രൈവറുടെ ഫോണില്‍ നിന്നും കൂട്ടുകാരനെ വിളിച്ചു; തിരിച്ചു വിളിച്ചപ്പോൾ എത്തിച്ചത് അരുംകൊലയുടെ മുഖ്യവില്ലന്റെ അടുക്കലേക്ക്...

09 AUGUST 2018 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. മുഖ്യപ്രതി കുടുങ്ങിയത് ഓട്ടോഡ്രൈവര്‍ പോലീസിനു നല്‍കിയ സൂചനയെ തുടര്‍ന്ന്. ഓട്ടത്തിനിടയില്‍ അനീഷ് തന്റെ ഫോണില്‍നിന്നു വിളിക്കാതെ ഓട്ടോക്കാരന്റെ ഫോണില്‍നിന്ന് അടിമാലി കൊരങ്ങാട്ടിയിലുള്ള സുഹൃത്തിനെ വിളിച്ചതും അയാള്‍ തിരിച്ചു വിളിച്ചതുമാണ് കമ്പകക്കാനം കൂട്ടക്കൊലക്കേസുമായി ബന്ധമുള്ളയാളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നതെന്ന് ഡ്രൈവര്‍ക്ക് മനസ്സിലാകാന്‍ കാരണമായത്. അടിമാലി കൊരങ്ങാട്ടി ആദിവാസി കോളിനിയിലെ അനീഷ് (29)നെ നേര്യമംഗലത്തെ ഒരു വീട്ടില്‍നിന്നു ചൊവ്വാഴ്ച രാത്രി 11 മണിയോടെ നാട്ടുകാരുടെ സഹായത്തോടെയാണു പോലീസ് പിടികൂടിയത്.

കുറത്തി, ആവുറുകുട്ടി വനമേഖലയില്‍ സഞ്ചരിച്ച് മാമലക്കണ്ടത്ത് ചൊവ്വാഴ്ച രാത്രി എട്ടോടെ ഇയാള്‍ എത്തി. ഇവിടെനിന്നു നേര്യമംഗലത്തേക്ക് ഓട്ടോ വിളിച്ചു. നേര്യമംഗലം 46 ഏക്കര്‍ സ്ഥലത്തുള്ള വീടായിരുന്നു ലക്ഷ്യം. ഓട്ടത്തിനിടയില്‍ അനീഷ് തന്റെ ഫോണില്‍നിന്നു വിളിക്കാതെ ഓട്ടോക്കാരന്റെ ഫോണില്‍നിന്ന് അടിമാലി കൊരങ്ങാട്ടിയിലുള്ള സുഹൃത്തിനെ വിളിച്ചു.

സുഹൃത്ത് ഫോണ്‍ എടുത്തില്ല. നേര്യമംഗലത്ത് ലക്ഷ്യം വച്ച വീടിനു ഏകദേശം 150 മീറ്റര്‍ അകലെവച്ച് ഇയാള്‍ ഇറങ്ങി. ഈ സമയം പ്രതിയുടെ െകെയില്‍ തുച്ഛമായ രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഓട്ടോക്കാരന്‍ പോലീസിനോട് പറഞ്ഞു. മടക്കയാത്രയില്‍ പ്രതിയുടെ സുഹൃത്ത് ഓട്ടോക്കാരന്റെ ഫോണിലേക്ക് തിരിച്ച് വിളിച്ചതാണു വഴിത്തിരിവായത്. സംസാരമധ്യേ ഓട്ടോയില്‍ സഞ്ചരിച്ചയാള്‍ കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നു ഡ്രൈവര്‍ക്ക് ബോധ്യമായതോടെ ഓട്ടോക്കാരന്‍ അടിമാലി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അടിമാലി പോലീസ് കാളിയാര്‍ സി.ഐയെ വിവരം അറിയിച്ചു. ഊന്നുകല്‍ പോലീസ് ഉള്‍പ്പെട വന്‍ പോലീസ് സന്നാഹം നാട്ടുകാരുടെ സഹായത്തോടെ അനീഷ് ഒളിച്ചിരുന്ന വീട് വളഞ്ഞു. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരിന്നില്ല. വീടിനു സമീപമുള്ള കുളിമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയുടെ ആയുധമുണ്ടോയെന്ന് സംശയിച്ച പോലീസ് വാതില്‍ പുറമെനിന്നു പൂട്ടിയശേഷം ഇയാളെ കീഴ്‌പ്പെടുത്താനുള്ള തയാറെടുപ്പ് നടത്തി.

തുടര്‍ന്നാണ് പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടിയത്. പ്രതി ഒളിച്ചിരുന്ന വീട് ഇടുക്കി പഴയരികണ്ടം സ്വദേശിയായ അധ്യാപികയും കുടുംബവും വാടകയ്ക്കു താമസിക്കുന്നതാണ്. നേര്യമംഗലം ഗവ. െഹെസ്‌കൂളില്‍ ജോലിയുള്ള അധ്യാപിക ഭര്‍ത്താവും മകനുമൊത്താണ് ഇവിടെ താമസിക്കുന്നത്. പ്രതിക്ക് ഈ കുടുംബവുമായി പരിചയമുള്ളതിനാല്‍ സാമ്പത്തിക സഹായത്തിനോ, ഒളിവില്‍ കഴിയാനോ ആയിരിക്കാം ഇവിടെയെത്തിയെന്ന നിഗമനത്തിലാണു പോലീസ്. കഴിഞ്ഞ വെള്ളിയാഴ്ച അധ്യാപികയും കുടുംബവും നാട്ടില്‍ പോയിട്ട് തിരികെ വന്നിട്ടില്ല. കഴിഞ്ഞ മാസം 29നാണ് കൊലപാതകം നടത്തിയത്. കൃത്യത്തിനുശേഷം അടിമാലിയിലേക്കു കടന്ന പ്രതി പോലീസ് അന്വേഷിക്കുന്നുണ്ടെന്നു പത്രങ്ങളില്‍നിന്നറിഞ്ഞതോടെയാണു മാങ്കുളം പിച്ചാട് വനമേഖലയിലേക്കു കടന്നത്.

ഈ പ്രദേശങ്ങളില്‍ നിരവധി ആദിവാസി കോളനികളുണ്ട്. പിച്ചാട് വനമേഖലയില്‍ പ്രതി ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നു ദിവസങ്ങളോളം അടിമാലി പോലീസ് വനമേഖലയില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കേസിലെ രണ്ടാംപ്രതി തൊടുപുഴ കീരിക്കോട് സ്വദേശി ലിബീഷ് ബാബുവിനെ കഴിഞ്ഞ ദിവസമാണു പോലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടശേഷം കുഴിയില്‍ കന്നാസില്‍ ആസിഡ്‌ ഒഴിച്ചു.

മണം വരാതിരിക്കുന്നതിനും മൃതദേഹങ്ങള്‍ പെട്ടെന്ന്‌ അഴുകിപ്പോകുന്നതിനുമായിരുന്നു ഇത്‌. കൃഷ്‌ണന്റെ വീട്ടില്‍നിന്ന്‌ അപഹരിച്ച സ്വര്‍ണാഭരണം നാല്‍പ്പതിനായിരം രൂപയ്‌ക്ക്‌ തൊടുപുഴയിലെ സ്വര്‍ണ ഇടപാടു സ്‌ഥാപനത്തില്‍ പണയം വച്ചു.

ഇതിന്‌ സഹായിച്ച ലിബീഷിന്റെ സുഹൃത്തും പോലീസ്‌ പിടിയിലാകും. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ടവരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയതിന് ശേഷം കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് പിടിയിലായ പ്രതി ലിബീഷ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കൊലപാതകത്തിന് പുറമെ മാനഭംഗത്തിനും കേസ് എടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (21 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (3 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (5 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (6 hours ago)

Malayali Vartha Recommends