കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....

ഇത്തവണത്തെ കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും. വൈശാഖോത്സവത്തിന്റെ ചടങ്ങുകളും തീയതിയും നിശ്ചിക്കുന്ന പ്രക്കൂഴം ഇക്കരെ കൊട്ടിയൂരിൽ നടന്നു. 28നു നെയ്യാട്ടത്തോടെ വൈശാഖോത്സവം ആരംഭിക്കും.
പ്രധാന വിശേഷ ദിവസങ്ങൾ: ജൂൺ 5 തിരുവോണം ആരാധാന, ഏഴിന് ഇളനീർ വെപ്പ്, എട്ടിന് ഇളനീരാട്ടം, അഷ്ടമി ആരാധന. ജൂൺ 10ന് രേവതി ആരാധന, 14ന് രോഹിണി ആരാധന.
ജൂൺ 16ന് തിരുവാതിര ചതുശ്ശതം, 17ന് പുണർതം ചതുശ്ശതം, 19ന് ആയില്യം ചതുശ്ശതം. 20ന് മകം കലംവരവ്, 23ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ.
24ന് തൃക്കലശാട്ട്. ഈ മാസം 30 മുതൽ ജൂൺ 20ന് ഉച്ചശീവേലി വരെയാണ് സ്ത്രീകൾക്കു അക്കരെ കൊട്ടിയൂരിൽ പ്രവേശനം ഉണ്ടായിരിക്കും.
"
https://www.facebook.com/Malayalivartha
























