Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

26 വർഷങ്ങൾക്ക് ശേഷം ചെറുതോണിയിലെ സ്പില്‍വേ ഗെയിറ്റുകള്‍ തുറന്നപ്പോൾ എന്താണ് സംഭവിക്കുന്നതെന്നു കാണാന്‍ ഉത്കണ്ഠയോടെ കാത്തിരുന്നത് ആയിരങ്ങള്‍; ട്രയൽ റണ്ണിൽ മൂന്നാം ഷട്ടറിലൂടെ കുതിച്ചു ചാടിയ വെള്ളത്തിനൊപ്പം നിറഞ്ഞു കവിഞ്ഞ ആശങ്ക

09 AUGUST 2018 01:20 PM IST
മലയാളി വാര്‍ത്ത

26 വർഷങ്ങൾക്ക് മുൻപ് ചെറുതോണിയിലെ സ്പില്‍വേ ഗെയിറ്റുകള്‍ തുറക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നു കാണാന്‍ ഉത്കണ്ഠയോടെ കാത്തിരുന്നത് ആയിരങ്ങളായിരുന്നു. കനത്ത മഴയില്‍ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2398.88 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷണാര്‍ഥം ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു ഇതിനായി ഷട്ടര്‍ 50 സെന്റീമീറ്ററാകും ഉയര്‍ത്തുക.

നാലു മണിക്കൂര്‍ ഷട്ടര്‍ ഉയര്‍ത്തിവെക്കും. ഇതോടെ സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളം പെരിയാറിലേക്ക് ഒഴുകും. വൈദ്യുതി മന്ത്രി എം.എം. മണിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്. ഷട്ടര്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഇപ്പോഴത്തേത് ട്രയല്‍ റണ്‍ മാത്രമാണ്. യാതൊരു പരിഭ്രാന്തിയുടെയും ആവിശ്യമില്ല. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മത്സ്യം പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

1992ല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ പുറത്തേക്ക് വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മത്സ്യങ്ങളുടെ വരവ് ചെറുതോണിക്കാര്‍ മറന്നിട്ടില്ല. അന്‍പതും എണ്‍പതും കിലോയുള്ള വമ്പന്‍ മല്‍സ്യങ്ങളാണ് അന്ന് ഷട്ടറിനടിയിലൂടെ പുറത്തേക്കു ചാടിയത്. ഉയരത്തില്‍ നിന്നു താഴേക്കുള്ള വെള്ളത്തിന്റെ കുതിച്ചുചാട്ടത്തിന്റെ പ്രഹരത്തില്‍ ഒട്ടേറെ മല്‍സ്യങ്ങള്‍ ചത്തു മലച്ചു.

പുഴയില്‍ മീന്‍ പിടിക്കാന്‍ ചാടിയവരെ നിയന്ത്രിക്കാന്‍ പോലീസിനു പോലുമായില്ല. ഡാം തുറന്നാല്‍ ഈ ചാകരക്കൊയ്ത്ത് വീണ്ടും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ മീന്‍പിടിക്കാനുള്ള എല്ലാ തയാറെടുപ്പമായി കാത്തിരിക്കുകയാണു ചെറുതോണിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍. വടം കെട്ടിയാണ് ജനക്കൂട്ടത്തെ പോലീസ് അന്നു നിയന്ത്രിച്ചത്.

മൈക്ക് അനൗണ്‍സ്‌മെന്റും, വാക്കിടോക്കിയും ഉപയോഗിച്ചാണ് പോലീസുകാര്‍ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിട്ടപ്പോള്‍ വിദ്യാധിരാജ സ്‌കൂളിനോടു ചേര്‍ന്നുണ്ടായിരുന്ന തൂക്കുപാലം തകര്‍ന്നു.

വെള്ളം തുറന്നുവിട്ടതിനു ശേഷം ഓരോ സ്ഥലത്തേയും മഴയുടെ തോത്, വെള്ളമൊഴുക്ക് എന്നിവ ചീഫ് എഞ്ചിനീയര്‍ക്ക് അധികൃതര്‍ കൈമാറിക്കൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനുമുളള നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ നടുവിലത്തെ രണ്ടെണ്ണമാണ് ഏറ്റവും ആദ്യം ഉയര്‍ത്തിയത്. വീണ്ടും 11 വര്‍ഷത്തിനു ശേഷം 1992 ഒക്‌ടോബര്‍ 11 ന് രാവിലെ ഒന്‍പതിന് ചെറുതോണി അണക്കെട്ടിന്റെ നടുവിലത്തെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി.

അന്നും ഈ അപൂര്‍വ ദൃശ്യം കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു ജനങ്ങള്‍ ഒഴുകിയെത്തിയിരുന്നു. 1981 ലും 1992 ലും ജലനിരപ്പ് 2401 അടി പിന്നിട്ട ശേഷമാണു ഡാം തുറന്നത്. 2013ല്‍ വെള്ളം 2401.5 അടി പിന്നിട്ടെങ്കിലും ഷട്ടറുകള്‍ തുറന്നില്ല. ഇത്തവണ ജലനിരപ്പ് 2397 അടി എത്തുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്താനാണു തീരുമാനം. 2403 അടിയാണ് അണക്കെട്ടിന്റെ പൂര്‍ണസംഭരണശേഷി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 135.80 അടിയാണ്.

142 അടിയാണ് മുല്ലപ്പെരിയാറിന്റെ ഡാം നിറഞ്ഞാല്‍ സ്പില്‍വേയിലൂടെ എത്ര വെള്ളം പെരിയാറിലേക്ക് എത്തുമെന്നു മുന്‍കൂട്ടി കണക്കാക്കാനാവില്ല. സംഭരണിയിലെ ജലനിരപ്പ് വേഗത്തില്‍ ഉയരുന്ന സാഹചര്യം വന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഒരേസമയം ഉയര്‍ത്തേണ്ടിവരും.

വെള്ളപ്പൊക്കമുണ്ടാകാനും നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയേക്കും.നിയന്ത്രിതമായ അളവില്‍ നേരത്തേ ഉയര്‍ത്തിയാല്‍ നാശനഷ്ടം ഒഴിവാക്കാം ചെറുതോണി അണക്കെട്ട് തുറന്ന 1992 നു ശേഷം പെരിയാറിന്റെ തീരത്തു വന്‍തോതില്‍ കയ്യേറ്റവും അനധികൃത നിര്‍മാണങ്ങളും നടന്നിട്ടുണ്ട്. പലയിടത്തും പുഴയുടെ ഗതിക്കും സ്വാഭാവിക നീരൊഴുക്കിനും മാറ്റമുണ്ടായി.

രണ്ടു ദിവസത്തിനുള്ളില്‍ അണക്കെട്ട് തുറക്കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നതിനാല്‍ ചെറുതോണി, ഇടുക്കി ടൗണുകള്‍ ഇപ്പോഴേ ആഹ്ലാദത്തിമിര്‍പ്പിലാണ്. അണക്കെട്ടു തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഒട്ടേറെ സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഡാം തുറക്കുന്നത് കാണാനായി ഒട്ടേറെ സന്ദര്‍ശകര്‍ ടൗണിലെ ലോഡ്ജുകകളിലും മറ്റും വന്നു തമ്പടിച്ചിരിക്കുകയാണ്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും തിരക്കായി.

ഇതിനിടെ ഡാം തുറക്കുമ്പോള്‍ വെള്ളം ഒഴുകിയെത്തുന്ന മേഖലകള്‍ ഉള്‍പ്പെടുന്ന അഞ്ചു പഞ്ചായത്തുകളില്‍ വിനോദ സഞ്ചാരത്തിനു ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. വാഴത്തോപ്പ്, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ് വിനോദ സഞ്ചാരത്തിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഡാം തുറക്കുമ്പോള്‍ ഫോട്ടോയെടുക്കുന്നതിനും മൊബൈലില്‍ സെല്‍ഫി എടുക്കുന്നതിനും വിലക്കുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 925 മീറ്റര്‍ ഉയരമുള്ള 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയ്ക്കും ഇടയില്‍ കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ആര്‍ച്ച്ഡാം, കുളമാവ് ഡാം, മൂലമറ്റം പവര്‍ഹൗസ് എന്നിവയൊക്കെ ഉള്‍പ്പെടുന്നതാണ് ഇടുക്കിഡാം. 300 വര്‍ഷം ആയുസ്സ് പറഞ്ഞിരിക്കുന്ന ഇടുക്കിഡാം രണ്ടു തവണയാണ് ഷട്ടറുകള്‍ ഇതിന് മുമ്പ് തുറക്കേണ്ടി വന്നിട്ടുള്ളത്. 1981 ല്‍ രണ്ടു വട്ടം. ഒക്‌ടോബര്‍ 29 മുതല്‍ നവംബര്‍ നാലു വരെയും നവംബര്‍ 9 മുതല്‍ 11 വരെയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends