നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാൻഡിംഗ് സർവ്വീസുകൾ റദ്ദാക്കിയതിനു പിന്നാലെ കണ്‍ട്രോള്‍ റൂം പ്രവർത്തനമാരംഭിച്ചു

ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതിനാൽ ലാൻഡിംഗ് സർവ്വീസുകൾ നിർത്തിവച്ച കൊച്ചി നെടുമ്പാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം സെന്റർ തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങൾ അറിയിക്കുന്നതിനാണ് കണ്‍ട്രോള്‍ റൂം തുറന്നത്. ജനങ്ങൾക്ക് കണ്‍ട്രോള്‍ റൂമുമായി 0484-3053500 എന്ന നമ്പറിൽ ബന്ധപ്പെടാനാകുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതലാണ് നെടുമ്പാശ്ശേരിയിൽ വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാൽ എത്ര സമയത്തേക്കാണ് നിരോധനം എന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം വിമാനങ്ങള്‍ ഇവിടെ നിന്നും പോകുന്നതിന് നിയന്ത്രണമൊന്നുമില്ല. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ വിമാനത്താവള അധികൃതര്‍ യോഗം ചേര്‍ന്നു.
വീഡിയോ കാണാം.....
https://www.facebook.com/Malayalivartha
























