നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാൻഡിംഗ് സർവ്വീസ് പുനരാരംഭിച്ചു

കൊച്ചി: ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി നിര്‍ത്തിവച്ച കൊച്ചി വിമാനത്താവളത്തിലെ ലാന്റിങ് പുനരാരംഭിച്ചു. ഒരു മണിക്ക് തുടങ്ങിയ നിരോധനം മൂന്ന് മണിയോടെ പിൻവലിക്കുകയായിരുന്നു. പ്രളയ സാധ്യത കുറഞ്ഞെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം നീക്കിയത്. പ്രവര്‍ത്തനം സാധാരണ നിലയിലായാതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























