സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ; ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍ നാളെ വെള്ളിയാഴ്ച്ച (10-08-2018) അവധി പ്രഖ്യാപിച്ചു.
പാല്‍ചുരം, താമരശേരി ചുരം, കുറ്റ്യാടി ചുരം എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.
അതേസമയം കണ്ണൂരിൽ എം ജി സർവ്വകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
https://www.facebook.com/Malayalivartha
























