Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു സമര്‍പ്പിച്ച പദ്ധതികളില്‍ ഒന്നുപോലും അംഗീകരിച്ചിട്ടില്ല; സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വൈകിപ്പിക്കുന്നുവെന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കടകംപള്ളി

09 AUGUST 2018 07:52 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനം നല്‍കിയ എട്ട് ടൂറിസം പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു സമര്‍പ്പിച്ച പദ്ധതികളില്‍ ഒന്നുപോലും അംഗീകരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതികളില്‍ കേന്ദ്രമന്ത്രിയുടെ അനുമതിമാത്രമാണ് ഇനി ലഭിക്കാനുള്ളതെന്ന് കടകംപള്ളി പറഞ്ഞു. അല്‍ഫോണ്‍സ് കണ്ണന്താനവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കടകംപള്ളി.

സംസ്ഥാനത്ത് 2015ന് ശേഷം അനുവദിച്ച നാല് ടൂറിസം പദ്ധതികളില്‍ രണ്ടെണ്ണം ഉടന്‍ പൂര്‍ത്തിയാകും. ഗവി-വാഗമണ്‍ പദ്ധതി, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം-ആറന്മുള ക്ഷേത്രം പദ്ധതി എന്നിവയാണ് ഉദ്ഘാടനത്തിന് തയാറെടുക്കുന്നത്. ശബരിമല വികസന പദ്ധതി, ഗുരുവായൂര്‍ ക്ഷേത്രം-മുനിസിപ്പാലിറ്റി നവീകരണ പദ്ധതി എന്നിവയുടെ പ്രവര്‍ത്തനം നടക്കുന്നു. ഹൈക്കോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമതി, വനംവകുപ്പ് എന്നിവയുടെ അനുമതികള്‍ ഏകോപിപ്പിച്ച്‌ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞു.

മലനാട്-മലബാര്‍ ക്രൂയിസ് പദ്ധതി ഉള്‍പ്പെടെ എട്ട് പദ്ധതികള്‍ക്കാണ് അനുമതി കിട്ടാനുള്ളത്. ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കാനുള്ള പദ്ധതി സമര്‍പ്പിച്ചുകഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട തിരുത്തലുകളോടെ പുതിയ പദ്ധതിയും സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വൈകിപ്പിക്കുന്നുവെന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കടകംപള്ളി പറഞ്ഞു.

അല്‍ഫോണ്‍സ് കണ്ണന്താനം താല്‍പര്യം പ്രകടിപ്പിച്ച ബീച്ചുകളുടെ നവീകരണ പദ്ധതിക്കും അനുമതി ലഭിച്ചിട്ടില്ല. സാമ്ബത്തിക പ്രതിസന്ധിയാണ് പദ്ധതികളുടെ അനുമതി വൈകിപ്പിക്കുന്നതെന്നാണ് മനസിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന പ്രധാന വള്ളം കളികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. 20 കോടി രൂപ ഇതിനായി സംസ്ഥാനം വകയിരുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും പല വള്ളം കളികള്‍ക്കും ധനസഹായം നല്‍കുന്നു. ഇത് തുടര്‍ന്നുപോകുന്ന രീതിയാണ്. എല്ലാ വള്ളം കളിക്കും നിശ്ചിത തുക നല്‍കാന്‍ കേന്ദ്രം തയാറാകണമെന്ന് കൂടിക്കാഴ്‌ചയില്‍ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. ഇതിനായി നിര്‍ദ്ദേശം സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (1 hour ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (2 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (2 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (2 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (3 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (3 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (3 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (4 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (5 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (5 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (5 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (5 hours ago)

Malayali Vartha Recommends