Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഞാൻ കുറിച്ച് നല്‍കിയ സമയമാണ് ഉത്തമമം... ഒരിക്കലും നിങ്ങളെ പിടിക്കപെടില്ലന്ന ഉറപ്പും; ഗുരുവിനെ കുരുതികൊടുക്കാൻ സമയം കുറിച്ച് നൽകിയ ജ്യോത്സ്യന്‍ കസ്റ്റഡിയില്‍... കൃഷ്ണനും കുടുംബവും നരകിക്കുന്നത് കണ്ടാസ്വദിച്ച് അരുമശിഷ്യനും കൂട്ടാളിയും; ചോരമണം നിറഞ്ഞ വീട്ടിൽ പാതിജീവനോടെ പിടയുന്ന കൃഷ്ണന്റെയും മകന്റെയും കണ്മുമ്പിൽ അടിച്ചുകൊന്ന ഭാര്യയോടും മകളോടും കാമദാഹം തീർത്ത നരാധമന്മാർക്ക് കൂട്ടാളികൾ ഇനിയുമുണ്ടെന്ന് അന്വേഷണ സംഘം

10 AUGUST 2018 08:48 AM IST
മലയാളി വാര്‍ത്ത

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊലപാതകത്തിന് താന്‍ കുറിച്ച് നല്‍കിയ സമയം ഉത്തമമാണെന്നും പിടിക്കപ്പെടില്ലെന്നും ജ്യോതിഷി അനീഷിനോട് പറഞ്ഞു. പിടിക്കപ്പെടാതിരിക്കാന്‍ കോഴിക്കുരുതി നടത്തിയെന്നും ഈ ജ്യോതിഷി ഇതില്‍ പങ്കെടുത്തതായും അനീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

സ്വര്‍ണം വില്‍ക്കാന്‍ കൂട്ടുനിന്ന ലിബീഷിന്റെ സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുത്തുവെന്നാണ് സൂചന. ജോത്സ്യനും ലിബീഷിന്റെ സുഹൃത്തിനും കൊലപാതകത്തില്‍ പങ്കില്ലെങ്കിലും ഇരുവരേയും കേസില്‍ പ്രതിചേര്‍ക്കും. മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ അനീഷിന് കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം കോഴിക്കൊല നടത്തിയതോടെ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു അനീഷ്. എന്നാല്‍ പോലീസ് തന്നെ തേടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ വനത്തിനുള്ളിലേക്ക് രക്ഷപെട്ടു. മൂന്നാം ദിവസം സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് അനീഷ് പിടിയിലായത്.

ദുര്‍മന്ത്രവാദത്തില്‍ കൃഷ്ണന്റെ ശിഷ്യനായിരുന്നു മുഖ്യപ്രതി അനീഷ്. തന്റെ വിവാഹം നടക്കുന്നതിനും വീട് വയ്ക്കുന്നതിനും കൃഷ്ണനെക്കൊണ്ട് പൂജകള്‍ ചെയ്യിച്ചിരുന്നു. ഇതിനായി 30,000 രൂപ പ്രതിഫലവും നല്‍കി. മറ്റൊരു സുഹൃത്തിന് വേണ്ടി അനീഷ് ഇടനില നിന്ന് കൃഷ്ണന് ഒന്നര ലക്ഷം രൂപ പ്രതിഫലം വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ പൂജയ്ക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചില്ല.

ഇതേതുടര്‍ന്ന് പണം തിരികെ നല്‍കണമെന്ന് അനീഷ് ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാനാകില്ലെന്നായിരുന്നു കൃഷ്ണന്റെ നിലപാട്. ഇതേതുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കമ്പകക്കാനം സ്വദേശികളായ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21), മകന്‍ അര്‍ജുന്‍ (17) എന്നിവര്‍ കഴിഞ്ഞ 29നാണ് കൊല്ലപ്പെട്ടത്.

മൃതദേഹങ്ങള്‍ കുഴിച്ചിട്ടശേഷം കുഴിയില്‍ കന്നാസില്‍ ആസിഡ്‌ ഒഴിച്ചു. മണം വരാതിരിക്കുന്നതിനും മൃതദേഹങ്ങള്‍ പെട്ടെന്ന്‌ അഴുകിപ്പോകുന്നതിനുമായിരുന്നു ഇത്‌. കൃഷ്‌ണന്റെ വീട്ടില്‍നിന്ന്‌ അപഹരിച്ച സ്വര്‍ണാഭരണം നാല്‍പ്പതിനായിരം രൂപയ്‌ക്ക്‌ തൊടുപുഴയിലെ സ്വര്‍ണ ഇടപാടു സ്‌ഥാപനത്തില്‍ പണയം വച്ചു. കൊല്ലപ്പെട്ടവരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയതിന് ശേഷം കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് പിടിയിലായ പ്രതി ലിബീഷ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കൊലപാതകത്തിന് പുറമെ മാനഭംഗത്തിനും കേസ് എടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (34 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends