കമിതാക്കൾ പുതുജീവിതം ആരംഭിക്കാൻ ഒരുമിച്ച് താമസിക്കാൻ എത്തി... ആ ബന്ധത്തിന് വില്ലനായി യുവാവിന്റെ ആദ്യ ഭാര്യയും കുട്ടികളും എത്തിയതോടെ കാര്യങ്ങൾ വഷളായി; എന്ത് സംഭവിച്ചാലും കാമുകിയെ മതിയെന്ന് തീരുമാനിച്ച യുവാവ് കാമുകിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അരച്ച് ഫ്‌ളഷ് ചെയ്തു... എല്ലുകള്‍ മീനുകള്‍ക്ക് എറിഞ്ഞുകൊടുത്തു; അതിക്രൂരമായ കൊലപാതകത്തിന് പിന്നിൽ...

ഡ്മിട്രി സെലെന്‍സ്‌കി എന്ന 36കാരനാണ് കാമുകി ടാറ്റിയാന മെലേഖിനയെ (27) ദാരുണമായി കൊലപ്പെടുത്തിയത്. ടാറ്റിയാനയുടെ അച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദാരുണമായ കൊലപാതകരഹസ്യം ചുരുളഴിയുന്നത്.
റഷ്യയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കാമുകനൊപ്പം വന്ന് താമസിക്കാന്‍ തയാറാകാതിരുന്ന കാമുകിയെ കൊലപ്പെടുത്തിയ ശേഷം മാംസം അരച്ച് ഫ്‌ളഷ് ചെയ്യുകയും എല്ലുകള്‍ തടാകത്തിലെ മീനുകള്‍ക്കും എറിഞ്ഞുകൊടുക്കുകയുമായിരുന്നു.
ടാറ്റിയാനയുടെ പഠനശേഷം റഷ്യയിലെ നഗരമായ പേമില്‍ പുതുജീവിതം തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ഇതനുസരിച്ച് ടാറ്റിയാന പേമിലേക്ക് എത്തി. അവിടെവെച്ചാണ് ഡ്മിട്രിക്ക് രഹസ്യഭാര്യയും കുട്ടിയുമുണ്ടെന്ന് അറിയുന്നത്.
ഇതിനെത്തുടര്‍ന്ന് ഇരുവരും വഴക്കായി. പേമില്‍ താമസിക്കാനില്ലെന്ന് കാമുകി നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഡ്മിട്രി പ്രകോപിതനായത്. തുടര്‍ന്ന് കൊല നടത്തിയ ശേഷം ശരീരഭാഗങ്ങളോരൊന്നായി മുറിച്ചെടുത്ത് അരച്ച് ക്ലോസറ്റില്‍ ഫ്ലെഷ് ചെയ്യുകയും എല്ലുകള്‍ പൊടിച്ച് നദിയിലെ മീനുകള്‍ക്ക് നല്‍കുകയുമായിരുന്നു. കാമുകന്റെ പ്രകോപനത്തിൽ ഞെട്ടിയിരിക്കുകയാണ് ആദ്യ ഭാര്യയും കുട്ടികളും.
https://www.facebook.com/Malayalivartha
























