Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഇടുക്കി ഡാം തുറന്നതോടെ പെരിയാറിന്റെ തീരത്തുള്ള 6500 കുടുംബങ്ങളെ മാറ്റും, നെടുമ്പാശേരി വിമാനത്താവളം അടയ്‌ക്കേണ്ട സാഹചര്യമില്ല, അങ്ങനെ വന്നാല്‍ തിരുവനന്തപുരത്ത് ലാന്‍ഡിംഗിന് സൗകര്യം ഒരുക്കും

10 AUGUST 2018 03:32 PM IST
മലയാളി വാര്‍ത്ത

ഇടുക്കി ഡാം തുറന്നതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്ന 6500 കുടുംബങ്ങളെ മാറ്റേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെരുമ്പാവൂര്‍ മുതലുള്ളവരെ മാറ്റേണ്ടിവരും. വൈകുന്നേരത്തോടെ നടപടി പൂര്‍ത്തിയാകും. ആലുവയില്‍ 2013ലേതിനു സമാനമായ പ്രളയ സാഹചര്യമാണുള്ളത്. ഇതനുസരിച്ചുള്ള മുന്‍കരുതല്‍ ജില്ലാ കളക്ടര്‍ സ്വീകരിക്കും. ഗുണ്ടൂര്‍, ആരക്കോണം എന്നിവിടങ്ങളില്‍ നിന്ന് എന്‍. ഡി. ആര്‍. എഫിന്റെ നാലു സംഘം കൂടി എറണാകുളത്ത് എത്തും. നിലവില്‍ ഇവരുടെ പത്ത് ടീം കേരളത്തിലുണ്ട്. എറണാകുളം ജില്ലയില്‍ ജലവിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. 

എറണാകുളം ജില്ലയില്‍ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കനുസരിച്ച് 64 ക്യാമ്പുകളുണ്ട്. 2751 കുടുംബങ്ങളിലെ 9417 ആളുകള്‍ ഇവിടങ്ങളില്‍ കഴിയുന്നു. കൂടുതല്‍ പേരെ ഒഴിപ്പിക്കുന്നതോടെ 210 ക്യാമ്പുകള്‍ തുറക്കേണ്ടി വരും. 7500 കുടുംബങ്ങളില്‍ നിന്നുള്ള 25,000 പേര്‍ ക്യാമ്പുകളിലെത്തുമെന്നാണ് കരുതുന്നത്. കര്‍ക്കിടക വാവിന് ആലുവയില്‍ അതീവ ജാഗ്രത വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

വയനാട്ടില്‍ 107 ഉം തൃശൂരില്‍ 130 ഉം പാലക്കാട് 118 ഉം ആലപ്പുഴയില്‍ 15 ഉം കോഴിക്കോട് 14 ഉം ഇടുക്കിയില്‍ പത്തും മലപ്പുറത്ത് 12ഉം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇടുക്കി ജില്ലയിലേക്കുള്ള യാത്ര വിനോദസഞ്ചാരികള്‍ ഒഴിവാക്കണം. ഇടുക്കിയിലും എറണാകുളത്തും അതീവ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. കടലിലെ വേലിയേറ്റത്തെ അനുസരിച്ചാവും പെരിയാറിലെ വെള്ളം ഒഴുകിമാറുന്നത്. വീടുകളില്‍ നിന്ന് ജനങ്ങള്‍ കഴിയുന്നത്ര പുറത്തിറങ്ങരുത്. പാലങ്ങളില്‍ മറ്റു നിന്ന് ഫോട്ടോ എടുക്കുന്നതും ഒഴിവാക്കണം. ട്രാഫിക് നിയന്ത്രണം സംബന്ധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഡി. ജി. പി ഒരുക്കും. മണ്ണിടിച്ചില്‍ മൂലം റോഡുകളിലുണ്ടായ തടസങ്ങള്‍ മാറ്റി. കക്കി ഡാം തുറന്നതിനാല്‍ കുട്ടനാട്ടിലും വെള്ളം ഉയരുമെന്ന് കരുതുന്നു. ഇതും കടലിലെ വേലിയേറ്റത്തെ അനുസരിച്ചിരിക്കും. 

നിലവില്‍ കൊച്ചി എയര്‍പോര്‍ട്ട് അടയ്‌ക്കേണ്ട സാഹചര്യമില്ല. അടക്കേണ്ടി വന്നാല്‍ വിമാനങ്ങള്‍ക്ക് തിരുവനന്തപുരത്ത് പകരം സംവിധാനം ഒരുക്കും. ഇതുസംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി സംസാരിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ വെള്ളം ഒഴുകി വരുന്നതനുസരിച്ച് പുറത്തേക്ക് ഒഴുക്കേണ്ടി വരും. അണക്കെട്ടിന്റെ സുരക്ഷയ്ക്കും ഇത് ആവശ്യമാണ്. നിലവില്‍ അഞ്ച് ഷട്ടറും തുറന്നിട്ടുണ്ട്. ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകള്‍ക്ക് ഇതനുസരിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ 27 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിനു പുറമെ തമിഴ്‌നാടും കര്‍ണാടകവും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തമിഴ്‌നാട് അഞ്ച് കോടിയും കര്‍ണാടകം പത്തു കോടിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കെടുതികള്‍ നേരിടാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായി സംസാരിച്ചതായും കൂടുതല്‍ പ്രതിരോധ സേനയുടെ സഹായം വാഗ്ദാനം ചെയ്തതായും ചീഫ് സെക്രട്ടറി പറഞ്ഞു. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്‍, പി. ആര്‍. ഡി ഡയറക്ടര്‍ സുഭാഷ് ടി . വി, ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (5 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (1 hour ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (1 hour ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends