ജയരാജന് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു ; ഇ.പി.ജയരാജന് വീണ്ടും മന്ത്രി സ്ഥാനം നല്‍കാനുള്ള സിപിഐഎം നിര്‍ദേശത്തിന് എല്‍ഡിഎഫ് അംഗീകാരം ; സത്യപ്രതിജ്ഞ നാളെ

ഇ.പി.ജയരാജന് വീണ്ടും മന്ത്രി സ്ഥാനം നല്‍കാനുള്ള സിപിഐഎം നിര്‍ദേശത്തിന് എല്‍ഡിഎഫ് അംഗീകാരം. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയും ചില മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയുമുള്ള സിപിഐഎമ്മിന്റെ പുന:സംഘടനാ നിര്‍ദേശത്തിന് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കുകയായിരുന്നു.
മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന ഇപി ജയരാജന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ് നടക്കുന്നത്. ഇതിന് പുറമെ സിപിഐയ്ക്ക് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നല്‍കുന്നതിനും എല്‍ഡിഎഫ് അംഗീകാരം നല്‍കി.
ജയരാജന്‍ കൂടി എത്തുന്നതോടെ മന്ത്രിസഭയിലെ സിപിഐഎമ്മിന്റെ അംഗബലം 13 ആകും. മുന്‍പ് കൈകാര്യം ചെയ്തിരുന്ന അതേ വകുപ്പുകള്‍ തന്നെയാണ് തിരികെ എത്തുമ്ബോഴും ജയരാജന് ലഭിക്കു. വ്യവസായം, വാണിജ്യം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് ജയരാജന് ലഭിക്കുക. ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയാണ് ഇ.പി. ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായത്. 2016 ഒക്ടോബര്‍ 14നാണ് വിവാദത്തെ തുടര്‍ന്ന് ഇ.പി. ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്.
https://www.facebook.com/Malayalivartha






















