വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ; അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു

വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണ കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖിലയുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ചിൽ വാദം കേൾക്കുന്നതിനിടെയാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.
നേരത്തെ സമാന ആവശ്യം ഉന്നയിച്ച് അഖില നല്‍കിയ അപ്പീല്‍ സിങ്കിള്‍ ബഞ്ച് തള്ളിയതോടെയാണ് ഇപ്പോള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുന്നത്. പൊലീസുകാര്‍ പ്രതിയായ കേസില്‍ നടക്കുന്ന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് അഖിലയുടെ വാദം.
അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവില്‍ സിബിഐയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണത്തില്‍ അപാകതകള്‍ ഉണ്ടന്ന സിബിഐ അഭിഭാഷകന്റെ വാദം കോടതി തള്ളി . അന്വേഷണം സി ബി ഐയെ ഏല്‍പ്പിച്ചിട്ടില്ലന്നും നിയുക്ത ഏജന്‍സി കേസിന്റെ ന്യായ ന്യായങ്ങളിലേക്ക് കടക്കുന്നത് ഉചിതമല്ലന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















