പേടിപ്പിക്കാന്‍ വന്നവരോട് പോടാ എന്ന് പറയുക മാത്രമാണ് ചെയ്തത് ; തനിക്ക് നേരെ ആക്രമണം ഉണ്ടായാല്‍ ഇനിയും തോക്കെടുക്കുമെന്നും ആവശ്യമെങ്കില്‍ വെടിവെയ്ക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ

തനിക്ക് നേരെ ആക്രമണം ഉണ്ടായാല്‍ ഇനിയും തോക്കെടുക്കുമെന്നും ആവശ്യമെങ്കില്‍ വെടിവെയ്ക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. മുണ്ടക്കയം വെള്ളനാടിയില്‍ തൊഴിലാളികള്‍ക്കെതിരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട കുടുംബങ്ങളുടെ പരാതിയ്ക്ക് പരിഹാരം കാണുന്നതിനാണ് താന്‍ അവിടെ എത്തിയത്. തന്നെ പേടിപ്പിക്കാന്‍ വന്നവരോട് പോടാ എന്ന് പറയുക മാത്രമാണ് ചെയ്തതെന്നും തോക്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കൈയ്യില്‍ ഇപ്പോഴും തോക്കുണ്ട്. ഇതിന് ലൈസെന്‍സും ഉണ്ട്. പ്രശ്നങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കുന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2017 ജൂണ്‍ 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹാരിസണ്‍ എസ്റ്റേറ്റിനോട് ചേര്‍ന്നു വെളളനാടി ആറ്റോരംപുറമ്ബോക്ക് കോളനിയിലേക്ക് തോട്ടത്തിലൂടെയുളള റോഡ് തോട്ടം ഉടമകള്‍ അടച്ചതിനെതുടര്‍ന്നാണ് സ്ഥലം എംഎല്‍എ കൂടിയായ പിസി ജോര്‍ജ് എത്തിയത്. പുറമ്ബോക്ക് കോളനി നിവാസികളുമായി സംസാരിക്കുന്നതനിടയില്‍ സ്ഥലത്തെത്തിയ തോട്ടം തൊഴിലാളികളും എം.എല്‍.എ.യും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്നു എംഎല്‍എ തൊഴിലാളികള്‍ക്കു നേരെ തോക്ക് ചൂണ്ടുകയായിരുന്നു.
https://www.facebook.com/Malayalivartha






















