ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്‌തെന്ന കേസ്:ദില്ലി മുഖ്യമന്ത്രി കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം

ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്ത കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ക്കെതിരെ ദില്ലി പൊലീസിന്റെ കുറ്റപത്രം. 11 ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തു. കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
ക്രിമിനല്‍ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപെടുത്തല്‍, മനപൂര്‍വ്വം പ്രകോപനമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കെജ്‌രിവാളിനും സിസോദിയയ്ക്കും എതിരെ ചുമത്തിയിരിക്കുന്നത്.
ഫെബ്രുവരി 19 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കെജ്‌രിവാളിന്റെ സിവില്‍ ലൈന്‍സിലെ വസതിയില്‍ വച്ച് രണ്ട് ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്‌തെന്നാണ് ആരോപണം. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ആളുകളെ മുഴുവനും പ്രതിചേര്‍ത്താണ് കുറ്റപത്രം.
https://www.facebook.com/Malayalivartha






















