ജെറ്റ് എയര്‍വേസ് വിമാനവും ദുബായില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനവും ബംഗളൂരുവിലേക്ക്... അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം കോയമ്പത്തൂരിലേക്കും; നെടുമ്പാശ്ശേരിയിൽ വെള്ളക്കെട്ടിനെത്തുടര്‍ന്നു ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിട്ടു

വെള്ളക്കെട്ടിനെ തുടര്‍ന്നു നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിരിക്കുകയാണ്. ബുധാനാഴ്ച പുലര്‍ച്ചെയും വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ദോഹയില്‍ നിന്നുള്ള ജെറ്റ് എയര്‍വേസ് വിമാനവും ദുബായില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനവും ബംഗളൂരുവിലേക്ക് ഗതിമാറ്റിവിട്ടു.
അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം കോയമ്ബത്തൂരിലേക്ക് വഴിതിരിച്ചുവിട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേയിലും പാര്‍ക്കിംഗ് ബേയിലും വെള്ളം കയറിയതിനെ തുടര്‍ന്നു അബുദാബിയില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്ടേക്കും വിമാനം വഴിതിരിച്ചുവിട്ടു.
https://www.facebook.com/Malayalivartha
























