പ്രളയക്കെടുതിയില്‍ വിവിധയിടങ്ങളില്‍ നിരവധിപേർ കുടുങ്ങി കിടക്കുന്നു... രക്ഷാപ്രവര്‍ത്തനത്തിനായി തിരുവനന്തപുരത്ത് നിന്നും മല്‍സ്യതൊഴിലാളികളുടെ ആദ്യ സംഘം പുറപ്പെട്ടു; കുടുങ്ങി കിടക്കുന്ന ജനങ്ങള്‍ക്ക് നല്‍കാനുള്ള ഭക്ഷണപൊതികളുമായി എയര്‍ഫോഴ്സ് ഹെലികോപ്റ്റര്‍ സംഘവും പ്രളയ പ്രദേശത്തേക്ക്...

സംസ്ഥാനത്തെ പ്രളയക്കെടുതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തനായി തിരുവനന്തപുരത്ത് നിന്ന് മല്‍സ്യതൊഴിലാളികളുടെ ആദ്യ സംഘം പുറപ്പെട്ടു. പുന്തുറയില്‍ നിന്നുള്ള സംഘമാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ പുറപ്പെട്ടിരിക്കുന്നത്. ഓഖി ദുരന്തം ഉണ്ടായപ്പോള്‍ കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുന്‍ അനുഭവമുള്ള മല്‍സ്യതൊഴിലാളികള്‍ ഉള്‍പ്പെട്ട സംഘം ഇന്ന് തന്നെ രക്ഷാദൗത്യത്തില്‍ പങ്കാളികളാവും.
ജിപിഎസ്, സെര്‍ച്ച്ലൈറ്റുകള്‍,റഡാറുകള്‍ എന്നീ സംവിധാനങ്ങളുമായിട്ടാണ് ഇവര്‍ പുറപ്പെരിക്കുന്നത്. ഒഴുക്കിനെതിരെ മുന്നോട്ട് പോകാന്‍ കഴിയുന്ന തരത്തിലള്ള മോട്ടര്‍ എഞ്ചിനുകള്‍ ഉള്ള വള്ളവുമാണ് ഇവരുടെ കൈവശം ഉള്ളത്. ഇവര്‍ക്കവശ്യമായ ഇന്ധനം സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഓഖി ദുരന്ത സമയത്ത് കേരളം നല്‍കിയ പിന്തുണക്ക് നന്ദി സൂചകമായിട്ടാണ് ഇവരുടെ പ്രവർത്തനം. വെള്ളപൊക്കത്തില്‍ കുടുങ്ങി കിടക്കുന്ന ജനങ്ങള്‍ക്ക് നല്‍കാനുള്ള ഭക്ഷണപൊതികളുമായി എയര്‍ഫോഴ്സ് ഹെലികോപ്റ്റര്‍ പുറപ്പെട്ടു.
ഡ്രൈ ഫൂട്ടസും,കുടിവെള്ളവും, മെഴുകുതിരിയും,ശര്‍ക്കരയും, ജ്യൂസും ഉള്‍പെടെ ഒന്‍പത് സാമഗികള്‍ ഉള്‍പ്പെട്ട ഭക്ഷണകിറ്റുകളാണ് ദുരന്തമേഖലയില്‍ വിതരണം ചെയ്യുക. തിരുവനന്തപുരത്ത് ലാന്‍ഡ് റവന്യു കമ്മീഷണറേറ്റില്‍ വെച്ച് ജീവനക്കാര്‍ പാക്ക് ചെയ്ത ഭക്ഷണപൊതികള്‍ ലോറിയില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിച്ചു
https://www.facebook.com/Malayalivartha



























