പ്രളയ മേഖലകളില്‍ അവശ്യ സാധനങ്ങളെത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരണം, രണ്ടു പുതിയ കളക്ഷന്‍ സെന്ററുകള്‍ കൂടി തുറന്നു

പ്രളയ മേഖലകളില്‍ അവശ്യ സാധനങ്ങളെത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി. പ്രിയദര്‍ശിനി ഹാളില്‍ തുടങ്ങിയ കളക്ഷന്‍ സെന്റര്‍ എസ്.എം.വി. സ്‌കൂളിലേക്ക് മാറ്റിയെങ്കിലും അവിടെ സ്ഥലത്തിന്റെ പോരായ്മ ഉണ്ട്. ഇതു മറികടക്കുന്നതിന് എയര്‍പോര്‍ട്ടിനു സമീപമുള്ള തോപ്പ് എന്ന സ്ഥലത്തെ സെന്റ് ആന്‍സ് ചര്‍ച്ച് ഹാളിലും
സെന്റ് റോക്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലും കളക്ഷന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്. ഇവിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യുന്നതിനുംശേഖരിക്കുന്നതിനും വൊളന്റിയര്‍മാരെ ആവശ്യമുണ്ടെന്നും ഇതിനായി കഴിയുന്നത്ര ആളുകള്‍ മുന്നോട്ടു വരണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
കഴിയുന്നത്ര അവശ്യ സാധനങ്ങള്‍ ഇനിയും എത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. അതേടൊപ്പം ആവശ്യത്തിന് ഇന്ധനം നല്‍കാന്‍ കര്‍ശന നിര്‍ദേശവും നല്‍കി. മറ്റു ജില്ലകളിലേക്ക് അവശ്യ സാധനങ്ങളുമായി പോകുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ആവശ്യമായ ഇന്ധനം തിരുവനന്തപുരം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ കര്‍ശനമായും നിറച്ചു കൊടുക്കണമെന്നു കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശിച്ചു. ഇതിന് ആവശ്യമായ ഇന്ധനം പമ്പുകളില്‍ കരുതലായി സൂക്ഷിക്കണം. ഇതു ലംഘിക്കുന്ന പമ്പുടമകള്‍ക്ക് ദുരന്ത നിവാരണ നിയമ പ്രകാരം ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















