കാലവർഷകെടുതിയിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാൻ 200 മത്സ്യബന്ധനബോട്ടുകൾ കൂടി അധികമായി വിന്യസിച്ചു ; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങികിടക്കുന്നവരെ ഇന്നുതന്നെ രക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങികിടക്കുന്നവരെ ഇന്നുതന്നെ രക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലയിടങ്ങളിലായി കുടുങ്ങികിടക്കുന്നവരെ ഇന്നുതന്നെ രക്ഷപെടുത്താനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സുരക്ഷാ പ്രവർത്തനങ്ങൾക്കായി കൂടുതൽ ഹെലോകോപ്ടർ സംവിധാനങ്ങൾ ആവശ്യപെട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും മഴ ശക്തിയായി തുടരുന്നതിനാൽ ഗുരുതര അവസ്ഥയാണ് .
കാലവർഷകെടുതിയിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാൻ 200 മത്സ്യബന്ധനബോട്ടുകൾ കൂടി അധികമായി വിന്യസിച്ചിട്ടുണ്ട് . വിഴിഞ്ഞത്തു നിന്നുള്ള 19 ബോട്ടുകൾ തിരുവല്ല മേഖലയിലേക്ക് രക്ഷാപ്രവർത്തനത്തിന് എത്തിച്ചിട്ടുണ്ട്. അഞ്ചുതെങ്ങിൽ നിന്നുള്ളവ പത്തനംതിട്ടയിലും , പൂവാറിൽ നിന്നുള്ള ബോട്ടുകൾ പന്തളത്തും എത്തിച്ചേർന്നു. കൊല്ലം നീണ്ടകരയിൽ നിന്നുള്ള 15 ബോട്ടുകൾ തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നു. പൊന്നാനിയിൽ നിന്നുള്ള 30 ബോട്ടുകളിൽ 15 എണ്ണം വീതം തൃശ്ശൂരിലും, എറണാകുളത്തും രക്ഷാപ്രവർത്തനം നടത്തുന്നു. കണ്ണൂർ അഴീക്കലിൽ നിന്നുള്ള 15 ബോട്ടുകളും തലശ്ശേരിയിൽ നിന്നുള്ള 33 ബോട്ടുകളും ചാലക്കുടിയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കുചേരും. നീന്തൽ വിദഗ്ധർ കൂടിയായ മത്സ്യത്തൊഴിലാളികളും ഈ സംഘത്തിനൊപ്പമുണ്ട് ആവശ്യത്തിനനുസരിച്ച് രക്ഷാപ്രവർത്തനത്തിനായി 62 ബോട്ടുകൾകൂടി സജ്ജമാക്കിയിട്ടുണ്ട്. എന്ന് മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha






















