പ്രളയത്തിനിടയിലും നേരിയ ആശ്വാസം ; പ്രളയത്തിൽ മുങ്ങിയ പത്തനംതിട്ട റാന്നിയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതായി റിപ്പോർട്ട്

വളരെ ശക്തമായ മഴയെത്തുടർന്ന് പ്രളയത്തിൽ മുങ്ങിയ പത്തനംതിട്ട റാന്നിയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതായി റിപ്പോർട്ട്. അതേസമയം എംസി റോഡിൽ വെള്ളം ഉയർന്നുതുടങ്ങിയത് ഏറെ പ്രതിസന്ധിക്ക് കാരണമായി. റാന്നി മുതല്‍ ആറാട്ടുപുഴ വരെയുള്ള സ്ഥലങ്ങളില്‍ വെള്ളം താഴ്ന്നു തുടങ്ങുന്നുണ്ട്.
ആറന്മുള അടക്കമുള്ള ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. നീണ്ടകരയില്‍ നിന്നും നൂറോളം ബോട്ടുകളും വിഴിഞ്ഞത്ത് നിന്ന് 50 ബോട്ടുകളും പത്തനംതിട്ടയില്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. റാന്നി പട്ടണത്തിലെ റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൻതോതിൽ ചെളി അടിഞ്ഞു കൂടിയിട്ടുണ്ട് . ഇത് നീക്കം ചെയ്യാൻ ഇന്ന് രാവിലെ മുതൽ ശ്രമം തുടരുന്നു.
പന്തളത്ത് വെള്ളം കയറിയതോടെ എംസി റോഡ് വഴിയുള്ള ഗതാഗതം നിലച്ചു. പ്രളയ ബാധിത പ്രദേശത്ത് ബോട്ടുമായി എത്തിയ ലോറികൾ പന്തളത്ത് കുടുങ്ങി. നാട്ടുകാർ ഒന്നടങ്കം തള്ളിയാണ് ലോറി ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നത്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha






















