പ്രളയദുരിതത്തിൽ അകപ്പെട്ട് മലയാളത്തിന്റെ പ്രിയ നടനും ;പറവൂര്‍ ആലംമാവ് ജംങ്ഷനിലുളള വീട് പൂർണ്ണമായും മുങ്ങാറായി ; സലിംകുമാറിനൊപ്പം 35 ഓളം പേര്‍

നടന്‍ സലിം കുമാറും പ്രളയത്തില്‍ അകപ്പെട്ടു. പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ആലംമാവ് ജംങ്ഷനിലുളള സലിം കുമാറിന്റെ വീട്ടിലാണ് വെളളം കയറിയത്. ഇന്നലെയാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് വെളളം എത്തി തുടങ്ങിയത്. വെള്ളം കയറിയതോടെ വൈകിട്ട് മൂന്ന് മണിയോടെ നടന്‍ വീടുപേക്ഷിച്ച് പോകാന്‍ തയ്യാറായവെയാണ് വീടിനു സമീപത്തുളള 35 ഓളം പേര്‍ സഹായം തേടി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
ഇതോടെ സലിം കുമാര്‍ അവര്‍ക്കൊപ്പം വീട്ടില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ വെളളം വീടിന്റെ താഴത്തെ നിലയെ പൂര്‍ണമായും മുക്കി. ഇപ്പോള്‍ വീടിന്റെ രണ്ടാം നിലയിലാണ് നടനും മറ്റു 35 ഓളം പേരും ഉളളത്. രണ്ടാം നിലയിലേക്ക് വെളളം കയറിയാല്‍ പിന്നെ ടെറസിലേക്ക് കയറേണ്ടി വരും സലിം കുമാറിനും കൂടെയുള്ളവര്‍ക്കും. എന്നാല്‍ ഇത് വളരെ ബുദ്ധിമുട്ടാണെന്നും തന്റെ കൂട്ടത്തില്‍ നിരവധി പ്രായമായവര്‍ ഉണ്ടെന്നുമാണ് സലിം കുമാര്‍ പറയുന്നത്.വെളളം ഉയരുകയാണെന്നും എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തി സഹായിക്കണമെന്നും സലിം കുമാര്‍ അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha






















