മടങ്ങിവരൂ....ജോബിയെ ഉരുള്‍ കവര്‍ന്നെന്ന് സൂചന കൈപ്പത്തി കണ്ടെടുത്തു തെരച്ചില്‍ തുടരുന്നു

ഈരാറ്റുപേട്ടയിലാണ് സംഭവം. ഭാര്യ വീട്ടിലേക്ക് പോയി മടങ്ങും വഴി കാണാതായ ചെമ്മലമറ്റം കണിയാപടിയില്‍ ജോബിയെ ഉരുള്‍ കവര്‍ന്നെന്ന് സൂചന. ഇന്നലെ മാര്‍മല അരുവിയില്‍ നടത്തിയ പരിശോധനയിലാണ് ഒരു കൈപ്പത്തി കണ്ടെടുത്തത്. ഒപ്പം ജോബിയുടെ തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചു. ബുധനാഴ്ച11 മണി മുതലാണ് ജോബിയെ കാണാതായത്. തീക്കോയി മുപ്പതേക്കര്‍ വഴി ഒറ്റയീട്ടിയിലെ ഭാര്യ വീട്ടിലേക്ക് വന്നതായിരുന്നു ജോബി. ഈ വഴിയില്‍ ഉരുള്‍ പൊട്ടിയത് കണ്ടതിനെ തുടര്‍ന്ന് ജോബി തിരികെ പോകുമ്പോള്‍ കട്ടൂപ്പാറയില്‍ ഉരുള്‍ പൊട്ടി. വൈകുന്നേരമായിട്ടും ജോബി എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെ ഉരുള്‍ പൊട്ടലില്‍ അകപ്പെട്ടിരിക്കാമെന്ന സംശയം ശക്തമായത്.. ഇന്നലെ രാവിലെ ഫയര്‍ഫോര്‍സിന്റെ യും നാട്ടുകാരുടെയുംനേതൃത്വത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. മാര്‍മല അരുവിയടെ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തിരിച്ചറിയല്‍ കാര്‍ഡും കൈപ്പത്തിയും കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ ടയറും ചെരിപ്പും കണ്ടടുത്തു. അതേസമയം ഇത് ജോബിയുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കനത്ത മഴയും അരുവിലെ ശക്തമായ ഒഴുക്കും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















