പ്രളയക്കെടുതിയിൽ മൊബൈലും ഇന്റർനെറ്റും കണ്ണടച്ചു; വയനാടിന്റെ രക്ഷകരായത് ഒരുകൂട്ടം യുവാക്കൾ

പ്രളയക്കെടുതിയിൽ മൊബൈലും ഇന്റർനെറ്റും കണ്ണടച്ചപ്പോൾ വയനാടിന്റെ രക്ഷകരായി ഒരുകൂട്ടം യുവാക്കൾ
വയനാട് ജില്ല ആസ്ഥാനം കേന്ദ്രമാക്കി ഹാംറേഡിയോ പ്രവർത്തകർ വൈറലെസ്സ് കണ്ട്രോൾ റൂം ആരംഭിച്ചു. ജില്ലയിൽ വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്ക് ഓഫീസുകൾ ഏകോപിച്ചു കൊണ്ട് കൽപ്പറ്റ കളക്ടറേറ്റിൽ പ്രധാന കണ്ട്രോൾ റൂം തുറന്നു.
വാർത്താവിനിമയ ബന്ധങ്ങൾ പാടെ തകർന്ന സന്ദർഭത്തിലാണ് ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങൾ കൈമാറാൻ കളക്ടറുടെ ആവശ്യപ്രകാരം വയനാട്ടിലെ ഒരുകൂട്ടം ഹാം റേഡിയോ ഓപ്പറേറ്റർസ് തയ്യാറാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















