കാലവര്‍ഷക്കെടുതി നേരിടുന്ന കേരളത്തിന് പഞ്ചാബ് സര്‍ക്കാരിന്റെ കൈത്താങ്ങ് ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി

കാലവര്‍ഷക്കെടുതി നേരിടുന്ന കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചാബ് സര്‍ക്കാര്‍ 10 കോടി രൂപ പ്രഖ്യാപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിംഗാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായാണ് ശേഷിക്കുന്ന അഞ്ച് കോടി രൂപ കേരളത്തിന് നല്‍കുകയെന്നും പഞ്ചാബ് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിന്റെ കണ്ണീരൊപ്പാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി 10 കോടിയും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അഞ്ച് കോടിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് അഞ്ച് കോടി രൂപയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha






















