കേരളത്തിനായി ; പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനായി ക്ഷേത്രത്തില്‍ പൂജ നടത്തി തമിഴ് നടന്‍ വിശാല്‍

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനായി ക്ഷേത്രത്തില്‍ പൂജ നടത്തി തമിഴ് നടന്‍ വിശാല്‍. മധുര മീനാക്ഷി ക്ഷേത്രത്തിലാണ് വിശാലും സംഘവും കേരളത്തിനായി പ്രത്യേക പൂജയും പ്രാര്‍ത്ഥനയും നടത്തിയത്.
ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി 10 ലക്ഷം ധനസഹായം വിശാല്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം നടന്‍ കാര്‍ത്തി വഴി 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വിശാലിന്റെ പുതിയ ചിത്രമായ സണ്ടക്കോഴിയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം അവസാനിച്ചതിന് പിന്നാലെയാണ് ഇത്. ഇതിനകം തന്നെ നിരവധി താരങ്ങൾ കേരളത്തിന് സഹായവുമായി രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha


























