പ്രളയദുരന്തം വിട്ടൊഴിയാതെ കേരളം: വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷനേടാൻ പറവൂര്‍ പള്ളിയില്‍ അഭയം തേടിയ ആറ് പേര്‍ മരിച്ചു

പ്രളയദുരിതത്തിൽ വലയുന്ന കേരളത്തിന് മറ്റൊരു ദുരന്തവാർത്തകൂടി . വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപെടാൻ വടക്കൻ പറവൂരിലെ പള്ളിയിൽ അഭയംതേടിയ ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ചു .സ്ഥലം എം.എല്‍.എ വി.ഡി.സതീശനാണ് ഇക്കാര്യംഅറിയിച്ചത്. നോര്‍ത്ത് കുത്തിയത്തോട് പള്ളിയില്‍ അഭയം തേടിയവരാണ് മരിച്ചത്. മഴയെ തുടര്‍ന്ന് പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞപ്പോള്‍ അതിനടിയില്‍ ഇവര്‍ പെട്ടുപോകുകയായിരുന്നു.
https://www.facebook.com/Malayalivartha


























