ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി 20 ഫൈബര്‍ ബോട്ടുകള്‍ തിരുവനന്തപുരം സിറ്റി പൊലീസ് അയച്ചു

പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി 20 ഫൈബര്‍ ബോട്ടുകള്‍ തിരുവനന്തപുരം സിറ്റി പൊലീസ് അയച്ചു. ഇന്ധനം നിറച്ച എന്‍ജിനുകള്‍ അടക്കം ലോറികളിലാണ് ബോട്ടുകള്‍ ചെങ്ങന്നൂരിലേക്കു കൊണ്ടുപോകുന്നത്. കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നു. പ്രളയക്കെടുതി രൂക്ഷമായ കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ വരെ തിരുവനന്തപുരം ഡിപ്പോയില്‍നിന്നു കൂടുതല്‍ സര്‍വീസ് നടത്തുന്നതായി കെ.എസ്.ആര്‍.ടി.സി.
ഈ ജില്ലകളിലൂടെയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തതിനാല്‍ ബസുകള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലങ്ങള്‍ വരെയും അവിടെനിന്നു തിരിച്ചും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജി. അനില്‍കുമാര്‍ അറിയിച്ചു. തിരുവനന്തപുരം ആലപ്പുഴ എറണാകുളം റൂട്ടില്‍ എറണാകുളം വരെയും തിരുവനന്തപുരം കോട്ടയം റൂട്ടില്‍ കൊട്ടാരക്കര വരെയും ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ പോകുന്നുണ്ട്. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിലേക്കുള്ള ബസുകള്‍ അടൂരില്‍ യാത്ര അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
മല്‍സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക കണ്‍ട്രോള്‍ റൂം
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ലയിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുനല്‍കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നതായി ഫിഷറീസ് മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കമലേശ്വരത്തുള്ള ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും വിഴിഞ്ഞത്തെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലുമാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: കമലേശ്വരം 0471 2450773, വിഴിഞ്ഞം 0471 2480335
https://www.facebook.com/Malayalivartha


























