പ്രളയക്കെടുതിയില്‍ നിങ്ങളുടെ ആധാരം, ആധാര്‍, ആര്‍.സി ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടാല്‍ ഒരു തരത്തിലും ആശങ്ക വേണ്ട; എല്ലാത്തിനും പരിഹാരമുണ്ട്

ആധാരം നഷ്ടപ്പെട്ടാല്‍ അതിന്റെ സര്‍ട്ടിഫൈഡ് കോപ്പി സബ് റജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ലഭിക്കും. ആധാരം രജിസ്ട്രര്‍ ചെയ്ത തീയതിയും നമ്പരും കിട്ടിയാല്‍ സൗകര്യം. ഇല്ലങ്കിലും ചില ജില്ലകളിലെ സബ് റജിസ്ട്രാര്‍ ഓഫീസുകളില്‍ 1992 ജനുവരി ഒന്നു മുതലുള്ള ആധാരങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് ലഭ്യമാണ്. പഴയ ആധാരമാണെങ്കില്‍ പേരിന്റെ ആദ്യാക്ഷരം വച്ചോ വില്ലേജ്, അംശം ദേശം എന്നിവ വച്ചോ പരിശോധിക്കാന്‍ റിക്കോര്‍ഡ് ബുക്കും ഉണ്ട്.
ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആധാര്‍ കാര്‍ഡ് എന്റോള്‍മെന്റ് നടത്താവുന്ന അക്ഷയ കേന്ദ്രത്തില്‍ എത്തുക. നിങ്ങളുടെ പേരും വിലാസവും ജനനതീയതിയും കൃത്യമായി പറഞ്ഞ് വിരലടയാളം നല്‍കിയാല്‍ ഇ–ആധാര്‍ ലഭിക്കും. അവയുടെ പ്രിന്റ് എടുത്ത് ഉപയോഗിക്കാം.
ആര്‍സി ബുക്കും ഡ്രൈവിംഗ് ലൈസന്‍സും നഷ്ടപ്പെട്ടാല്‍ പത്രത്തില്‍ പരസ്യം നല്‍കിയ ശേഷം അപേക്ഷ നല്‍കി നിശ്ചിത ഫീസ് അടച്ചാല്‍ 14 ദിവസത്തിനുള്ളില്‍ ഡ്യൂപ്ലിക്കേറ്റ് ലഭ്യമാകും. വെള്ളം കയറി ആര്‍.സി ബുക്ക് െ്രെഡവിംഗ് ലൈസന്‍സ് എന്നിവയ്ക്ക് കേടു പറ്റിയവര്‍ ഇവയുമായി ആര്‍.ടി.ഒ ഓഫീസില്‍ എത്തിയാല്‍ പുതിയ ആര്‍സി ബുക്ക് ലഭ്യമാകും.
റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷിച്ചാല്‍ താത്കാലിക റേഷന്‍ കാര്‍ഡ് ലഭിക്കും. കാര്‍ഡിന്റെ പകര്‍പ്പ് കൈവശമുണ്ടെങ്കില്‍ റേഷന്‍ വാങ്ങുന്നതിന് അനുമതി. പിന്നീട് പുതിയ കാര്‍ഡിന് അപേക്ഷിക്കാം.
https://www.facebook.com/Malayalivartha

























