കേരളത്തില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; എറണാകുളം കോട്ടയം റൂട്ടിലാണ് സര്‍വീസ് പുനസ്ഥാപിച്ചത്

എറണാകുളം കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. അതേസമയം, ദീര്‍ഘദൂര യാത്രക്കാരെ സഹായിക്കാനായി റെയില്‍വേ ശനിയാഴ്ച കൂടുതല്‍ കണക്ഷന്‍ ട്രെയിനുകള്‍ ഓടിക്കും. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കായംകുളംകോട്ടയംഎറണാകുളം റൂട്ടില്‍ ഇന്നും വൈകിട്ട് 4 മണി വരെ ട്രെയിന്‍ ഗതാഗതം റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു സര്‍വീസുണ്ട്.
1. എറണാകുളം – കാരിക്കല്‍ എക്‌സ്പ്രസ് നാളെ വെളുപ്പിന് 1.40ന് പാലക്കാടുനിന്നു സര്‍വീസ് ആരംഭിക്കും.
2. മംഗളൂരു – ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(12686) പാലക്കാട് നിന്ന് ഇന്നു രാത്രി 10.15ന് സര്‍വീസ് ആരംഭിക്കും. ന്മ തിരുവനന്തപുരം– ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് രാത്രി 12.45ന് പാലക്കാട് നിന്ന് സര്‍വീസ് ആരംഭിക്കും.
3. ഷൊര്‍ണൂര്‍– കോയമ്പത്തൂര്‍ മെമു(66604) ഉച്ചകഴിഞ്ഞ് മൂന്നിന് ഷൊര്‍ണൂരില്‍ നിന്നു പുറപ്പെടും. ന്മരാവിലെ എട്ടിനു പുറപ്പെട്ട എറണാകുളം –തിരുവനന്തപുരം പാസഞ്ചറിലെ യാത്രക്കാര്‍ എത്തിയ ശേഷമേ കൊല്ലത്തു നിന്നു ചെന്നൈയിലേക്കുളള അനന്തപുരി എക്‌സ്പ്രസ് പുറപ്പെടൂ.
4. 11.30 നുളള എറണാകുളം തിരുവനന്തപുരം സ്‌പെഷല്‍ എത്തുന്ന മുറയ്ക്കാകും കൊച്ചുവേളിയില്‍ നിന്നു ബെംഗളൂരു ട്രെയിന്‍ പുറപ്പെടൂ
5. 11.30 ന് തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്കു വരുന്ന പാസഞ്ചര്‍ ട്രെയിന്‍ വൈകിട്ടു നാലു മണിയോടെ എറണാകുളത്തു നിന്നു ചെന്നൈ എഗ്മൂറിലേക്കു സര്‍വീസ് നടത്തും. ആലപ്പുഴ, തിരുവനന്തപുരം, തിരുനെല്‍വേലി വഴിയാകും സര്‍വീസ്. റിസര്‍വേഷന്‍ ആരംഭിച്ചു.
6. തിരുവനന്തപുരത്തു നിന്നു ഹൗറയിലേക്കുളള സ്‌പെഷല്‍ വൈകിട്ട് അഞ്ചിന് പുറപ്പെടും. ഈ ട്രെയിനിനു റിസര്‍വേഷന്‍ ലഭ്യമാണ്. എറണാകുളത്തു നിന്നു എട്ടു മണിക്കും 11.30 നുമുളള ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹൗറ ട്രെയിനില്‍ തുടര്‍യാത്രാ സൗകര്യം ലഭിക്കും.
7. തിരുനെല്‍വേലി, മധുര വഴിയുളള സര്‍വീസുകള്‍ 12625 തിരുവനന്തപുരം ന്യൂഡല്‍ഹി കേരള 11.15 16316 കൊച്ചുവേളി ബെംഗളൂരു 16.45 22641 തിരുവനന്തപുരം ഇന്‍ഡോര്‍ 17.00
https://www.facebook.com/Malayalivartha

























